ഇനി വണ്ടികള്‍ പറപറക്കും! പവര്‍99 പെട്രോളുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം; ആദ്യ പവര്‍99 പെട്രോള്‍ പമ്പ് ബംഗളുരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു

feuuu600ബംഗളുരു: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പര്‍ പെട്രോള്‍ വിപണിയിലെത്തി. പെട്രോളിന്റെ മികവളക്കുന്ന ഒക്ടെയ്ന്‍ റേറ്റിംഗില്‍ 99 എന്ന നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ ഇന്ധനം എന്ന ബഹുമതിയും പവര്‍-99  പെട്രോള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയ(എച്ച്പിസിഎല്‍)മാണ് പുതിയ പെട്രോള്‍ പുറത്തിറക്കിയത്. എന്നാല്‍ വില കൂടിയ ബിഎംഡബ്ലു, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ വിലകൂടിയ കാറുകളിലേ ഈ പെട്രോള്‍ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ.

പരീക്ഷണാര്‍ഥം ബംഗളുരുവിലാണ് പെട്രോള്‍ ലഭ്യമാകുന്നത്. മറ്റു മെട്രോകളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വരുന്ന ആഴ്ചകളില്‍ പവര്‍-99 ലഭ്യമാകും. ഒക്ടെയ്‌ന്റെ അളവു കൂടുതലുള്ള ഇന്ധനങ്ങള്‍ക്ക് കൂടുതല്‍ ആക്ടിവേഷന്‍ എനര്‍ജി ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയന്ത്രണരഹിതമായ ജ്വലനം അഥവാ സ്വയംജ്വലനം നടന്നാല്‍ മാത്രമേല ഈ പെട്രോള്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിലകൂടിയ കാറുകളുടെ വിപണിയെ ലക്ഷ്യംവച്ചുകൊണ്ടാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഈ പെട്രോള്‍ ഇറക്കിയിരിക്കുന്നത്. ഡല്‍ഹി, ബംഗളുരു, ചണ്ഡിഗഡ്, ഗുരുഗ്രാം എന്നീ നഗരങ്ങളില്‍ ഉയര്‍ന്ന വിഭാഗത്തിലുള്ള കാറുകളുടെയും ബൈക്കുകളുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിക്കുന്നതെന്ന് ഓയില്‍ കമ്പനിയുടെ അധികൃതര്‍ പറയുന്നു. ഉയര്‍ന്ന ചൂട് നല്‍കിയാലേ ഇന്ധനം പ്രവര്‍ത്തനക്ഷമമാവൂ എന്നും അവര്‍ പറഞ്ഞു. ഉയര്‍ന്ന കരുത്തുള്ള കാറുകള്‍കള്‍ക്ക് പരമാവധി പ്രവര്‍ത്തന ക്ഷമത ലഭിക്കണമെങ്കില്‍ ഇത്തരം പെട്രോള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ പറയുന്നു.

ഇത്തരം പെട്രോള്‍ ഉപയോഗിക്കുന്ന വണ്ടികളുടെ വിപണി ഇന്ത്യയില്‍ വളരുകയാണെന്നും ഇന്ത്യയ്ക്ക് ഇത്തരം പെട്രോള്‍ ആവശ്യമാണെന്നും ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്‌സ് വൈസ്-ചെയര്‍മാന്‍ വിക്രം കിര്‍ലോസ്കര്‍ പറഞ്ഞു. ചെറുകിട വണ്ടികള്‍ക്കുപയോഗിക്കാവുന്ന തരത്തില്‍ ഭാവിയില്‍ ഇത്തരം പെട്രോള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിപണിയ്ക്കും പരിസ്ഥിതിയ്ക്കും ഈ പെട്രോള്‍ നല്ലതാണെന്നും കിര്‍ലോസ്കര്‍ പറഞ്ഞു. പവര്‍-99 പെട്രോള്‍ നല്‍കുന്ന ആദ്യ പമ്പ് ബംഗളുരുവിലെ മുരുഗേശപാളയത്തിലാണ് തുറന്നിരിക്കുന്നത്. ബംഗളുരുവില്‍ അത്യാധുനീക സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന 300ല്‍ പരം കാറുകളുണ്ടെന്നാണ് എച്ച്പിസിഎല്‍ റീജണല്‍ മാനേജര്‍ ശുഭാങ്കര്‍ ദത്ത പറയുന്നത്. അതുപോലെ തന്നെ ഡ്യൂക്ക്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ ഉയര്‍ന്ന കരുത്തുള്ള ബൈക്കുകളും ബംഗളൂരുവില്‍ ധാരാളമായുണ്ട്.

Related posts