അവിടെ കിടന്നോട്ടെ..! പതിനായിരം രൂപ കളക്ഷനില്ലെങ്കിൽ ഓർഡിനറി ഓടിക്കേണ്ട ; ജില്ലയിൽ 137ബസുകൾ കട്ടപ്പുറത്ത് കയറും

ktm-ksrtc-l
കോ​​ട്ട​​യം: പ​​തി​​നാ​​യി​​രം രൂ​​പ പ്ര​​തി​​ദി​​ന ക​​ള​​ക്ഷ​​നി​​ല്ലാ​​ത്ത ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ ഓ​​ടി​​ക്കേ​​ണ്ടെ​​ന്ന ക​​ഐ​​സ്ആ​​ര്‍​ടി​​സി തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കി​​യാ​​ല്‍ ജി​​ല്ല​​യി​​ല്‍ 137 സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ല​​യ്ക്കും. ദി​​വ​​സം പ​​തി​​നാ​​യി​​രം രൂ​​പ വ​​രു​​മാ​​ന​​മി​​ല്ലാ​​ത്ത ബ​​സു​​ക​​ള്‍ 31ന് ​​ഓ​​ട്ടം നി​​റു​​ത്താ​​നാ​​ണ് നി​​ര്‍​ദേ​​ശം. കോ​​ട്ട​​യം ജി​​ല്ലാ ഡി​​പ്പോ​​യി​​ല്‍ മാ​​ത്രം 47 സ​​ര്‍​വീ​​സു​​ക​​ള്‍ മു​​ട​​ങ്ങും.
മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, പാ​​മ്പാ​​ടി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ര്‍​വീ​​സു​​ക​​ളും ന​​ഷ്ട​​മാ​​കും. എ​​രു​​മേ​​ലി 13, ഈ​​രാ​​റ്റു​​പേ​​ട്ട 31, പൊ​​ന്‍​കു​​ന്നം 14, വൈ​​ക്കം 20, ച​​ങ്ങ​​നാ​​ശേ​​രി 12, പാ​​ലാ 24 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ഡി​​പ്പോ​​ക​​ളി​​ല്‍ പ​​തി​​നാ​​യി​​ര​​ത്തി​​ല്‍ താ​​ഴെ ക​​ള​​ക്ഷ​​നു​​ള്ള​​വ. സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ഓ​​ടാ​​ത്ത മ​​ല​​മ്പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ര്‍​വീ​​സു​​ക​​ളും സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ഓ​​ട്ടം നി​​റു​​ത്തി​​യ ശേ​​ഷം രാ​​ത്രി വൈ​​കി​​യും അ​​തി​​രാ​​വി​​ലെ​​യും ന​​ട​​ത്തു​​ന്ന സ​​ര്‍​വീ​​സു​​ക​​ളാ​​ണ് ഇ​​തി​​ല്‍ പ​​ല​​തും. ഈ​​രാ​​റ്റു​​പേ​​ട്ട ഡി​​പ്പോ​​യി​​ല്‍ നി​​ന്നു​​ള്ള 10 ബ​​സു​​ക​​ള്‍ അ​​ടി​​വാ​​രം, വാ​​ഗ​​മ​​ണ്‍, കൈ​​പ്പ​​ള്ളി, ക​​ള​​ത്വ, ത​​ല​​നാ​​ട്, ഏ​​ന്ത​​യാ​​ര്‍ തു​​ട​​ങ്ങി​​യ റൂ​​ട്ടു​​ക​​ളി​​ല്‍ ഓ​​ടി​​ക്കു​​ന്നു​​ണ്ട്.

ഗ്രാ​​മീ​​ണ റൂ​​ട്ടി​​ലു​​ള്ള സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ല​​യ്ക്കു​​ന്ന​​തോ​​ടെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ നൂ​​റു ക​​ണ​​ക്കി​​ന് യാ​​ത്ര​​ക്കാ​​ര്‍ വ​​ല​​യും. നി​​റു​​ത്ത​​ലാ​​ക്കേ​​ണ്ടി വ​​രു​​ന്ന സ​​ര്‍​വീ​​സു​​ക​​ള്‍ ഏ​​റെ​​യും രാ​​ത്രി ഒ​​ന്‍​പ​​തി​​നും ഇ​​തി​​നു​​ശേ​​ഷ​​വും ഓ​​ടു​​ന്ന​​വ​​യാ​​ണ്. ഈ ​​സ​​മ​​യ​​ത്ത് സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ഇ​​ല്ല​​താ​​നും.

Related posts