മികച്ച ഹിറ്റുകള്‍ മലയാളത്തിനു സമ്മാനിക്കാന്‍ മോഹന്‍ലാല്‍-ഫാസില്‍ ജോഡിയ്ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ സീരിയല്‍ കില്ലറുടെ വേഷവുമായി ലാലിനെ സമീപിച്ച ഫാസിലിന് നിരാശനാകേണ്ടിവന്നു. സീരിയല്‍ കില്ലറിന്റെ വേഷം തന്റെ ഇമേജിനെ ബാധിക്കുമെന്ന ഭയത്താല്‍ ലാല്‍ ആ ക്ഷണം നിരസിച്ചു.
എന്നാല്‍ ആ കഥാപാത്രത്തെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ ഫാസിലിനാവുമായിരുന്നില്ല. കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി നാഗാര്‍ജുനയെ നായകനാക്കി ചിത്രം തെലുങ്കില്‍ ഇറക്കി. കില്ലര്‍ എന്നു തന്നെയായിരുന്നു പേരും. തെലുങ്ക് ജനതയെ ഇളക്കിമറിച്ച ചിത്രമായിരുന്നു അത്. തമിഴ് ഈശ്വര്‍ എന്ന പേരിലും തമിഴില്‍ സബ് സേ ബഡാ മാവാലി എന്ന പേരിലും മൊഴിമാറ്റം ചെയ്തപ്പോഴും ചിത്രം മികച്ച വിജയം നേടി.