പാറശാല: പാറശാല പരശുവയ്ക്കലിൽ കാമുകിയുടെ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ കാമുകനും കാമുകിയും ശ്രമിച്ചു. കാമുകൻ മരിച്ചു. കാമുകി രക്ഷപ്പെട്ടു. പരശുവയ്ക്കൽ കോവിൽനട ക്ഷേത്രത്തിനുസമീപം പുത്രതരിശുവീട്ടിൽ ആദർശ് (20) ആണ് മരിച്ചത്.
പതിനേഴുകാരി യായ കാമുകി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം: ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കില്ലെന്നുവന്നതോടെ മരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ആളില്ലാത്ത സമയത്ത് വൈകുന്നേരം പെണ്‍കുട്ടിയുടെ വീട്ടിൽ ആദർശ് എത്തുകയും വീട്ടിനുള്ളിലെ സീലിംഗ് ഫാനിൽ ഇരുവരും തൂങ്ങുകയായിരുന്നു.
ആദർശിനെ പാറശാല ആശുപത്രിയിലും പെണ്‍കുട്ടിയെ നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആദർശ് മരിച്ചിരുന്നു. ആദർശിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.