ഭര്‍തൃമാതാപിതാക്കളുമായി വഴക്കിടുന്ന സമയത്താണ് മിക്ക സ്ത്രീകളും ഭീകരരായി കാണപ്പെടുക. ഇത്തരത്തില്‍ ഭര്‍തൃമാതാപിതാക്കളുമായി വഴക്കുണ്ടാക്കുന്നതിനിടെ രണ്ടു വയസ്സുകാരനെ മാതാവ് രണ്ടാം നിലയില്‍നിന്നു താഴേക്കെറിഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവ് നിതിന്‍ ഗുപ്തയുടെ പരാതിയില്‍ മാതാവ് സോനു ഗുപ്ത (26)യ്‌ക്കെതിരെ പോലീസ് കേസെടുത്തു. വീട്ടിലെ സിസിടിവിയിലാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സോനു കുഞ്ഞിനോടും മാതാപിതാക്കളോടും മോശമായി പെരുമാറുന്നതിനുള്ള തെളിവു കണ്ടെത്തുന്നതിനാണു സോനു അറിയാതെ നിതിന്‍ വീട്ടില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്.
സംഭവത്തെക്കുറിച്ചു ഭര്‍തൃമാതാവ് പറയുന്നതിങ്ങനെ: വൈകിട്ട് എല്ലാവരും ഒന്നിച്ചു സംസാരിക്കുന്നതിനിടെ സോനു കയര്‍ത്തു സംസാരിക്കുകയായിരുന്നു. സ്വത്തിനെച്ചൊല്ലിയാണു തര്‍ക്കമുണ്ടായത്. വഴക്കുണ്ടാക്കുന്നതിനിടെ കുഞ്ഞുമായി പടിക്കടുത്തെത്തിയ സോനു അവനെ താഴേക്കു വലിച്ചെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. കുഞ്ഞിനെ താഴേക്കെറിഞ്ഞു നിങ്ങളെ കുടുക്കുമെന്നു പറയുന്നുണ്ടായിരുന്നു. ഉടന്‍തന്നെ അവള്‍ കുഞ്ഞിനെ താഴേക്കു വലിച്ചെറിഞ്ഞു. സോനു നേരത്തേയും കുഞ്ഞിനെ ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നെയും മര്‍ദിക്കും. പോലീസില്‍ പരാതി നല്‍കി. അപ്പോള്‍ അവരാണ് സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചത്. അതിനു തെളിവിനുവേണ്ടിയാണു സിസിടിവി സ്ഥാപിച്ചതെന്നും അവര്‍ പറയുന്നു. നിതിനും പിതാവും ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവം നടന്നതു ശനിയാഴ്ചയാണെങ്കിലും പരാതി നല്‍കിയത് ചൊവ്വാഴ്ചയാണ്.
https://youtu.be/M54xHKtOuEk