പുതുക്കാട്: നെടുന്പാൾ കോന്തിപുലം പാടശേഖരത്തിൽ അറവുമാലിന്യം തള്ളാൻ ശ്രമം, നാട്ടുകാർ തടഞ്ഞു. വാഹനവും മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളും പിടിയിൽ. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 5.30ഓടെയായിരുന്നു സംഭവം. നാട്ടുകാരാണ് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നതായി പരാതിയുണ്ട ്.
ഇതേത്തുടർന്നാണ് ഗ്രാമപ്പഞ്ചായത്തംഗം എ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ പരിശോധിക്കുന്ന തിനിടെയാണ് വാഹനങ്ങളും അന്യസം സ്ഥാന തൊഴിലാളികളെയും പിടികൂടിയത്. കെഎൽ 45 എൻ 3986 നന്പർ വാഹനത്തിൽ അറവു മാലിന്യങ്ങൾ ചാക്കുകളിൽക്കെട്ടിയ നിലയിൽ നിറച്ചിരിക്കുകയായിരുന്നു. നാട്ടുകാരെക്കണ്ട ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. വാഹനത്തിലുണ്ട ായിരുന്ന മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാർ പിടികൂടി. അവരെക്കൊണ്ട ് മാലിന്യങ്ങൾ തിരികെ വണ്ട ിയിൽ കയറ്റിച്ചു.
പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് പുതുക്കാട് എസ്ഐ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട കോന്പാറ പുതുക്കാടൻ വീട്ടിൽ പി.വി. ബിനോയ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് പ്രതികൾ മാലിന്യം കടത്താൻ ഉപയോഗിച്ചിട്ടുള്ളത്.
പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാർ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ, ബ്ലോക്ക് പഞ്ചായത്തംഗം വനജ ജയൻ,പഞ്ചായത്തംഗം അനിൽ പുന്നയിൽ എന്നിവരും സംഭവസ്ഥലത്തെത്തി.