ഒഴിഞ്ഞ കസേരകളോട് പ്രസംഗിക്കുന്ന മോദി! പ്രസംഗത്തിനിടെ ഇറങ്ങിപ്പോകുന്ന ആളുകള്‍; വീഡിയോ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി

RALLY-668x370

മോദി പ്രസംഗിക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തു പോകുന്നതിന്റെയും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. ആം ആദ്മി പാര്‍ട്ടി നേതാവ് വന്ദന സിങ് ആണ് രണ്ടു വീഡിയോകളും പുറത്തുവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ജലന്ധറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുത്തത് കുറഞ്ഞ ആളുകള്‍ മാത്രമായിരുന്നു എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

MODI-RALLY-IN-JALANDHAR-668x501

വേദിയില്‍ മോദി പ്രസംഗിക്കുമ്പോള്‍ കസേരകള്‍ കാലിയായതിന്റെയും ആളുകള്‍ കൂട്ടത്തോടെ മൈതാനം വിട്ട് പോകുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പഞ്ചാബില്‍ അകാലിദള്‍ ബി.ജെ.പി സഖ്യമാണ് ഭരിക്കുന്നത്. ആ സാഹചര്യത്തിലാണ് മോദിയുടെ റാലിയില്‍ ആളില്ലാതെ പോകുന്നത്. നേരത്തെ യു.പിയില്‍ പ്രചരണം നടത്തുന്നതിനിടെയും പ്രധാനമന്ത്രിയുടെ റാലിയില്‍ ആളില്ലാതെ പോയതും വാര്‍ത്തയായിരുന്നു.

Related posts