ലക്ഷ്മി മേനോൻ ഇപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ സെലക്ടീവാണ്. സിനിമാ തിരക്കുകൾ കാരണം പഠനം പോലും ഉപേക്ഷിച്ച നടി തനിക്ക് താത്പര്യമുള്ള സിനിമകൾ മാത്രമേ ഏറ്റെടുക്കാറുള്ളൂ. റെക്ക എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോൻ വീണ്ടും അഭിനയിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നു താരം ചിത്രത്തിൽ നിന്നു പിന്മാറി എന്ന്. പന്നീർശെൽവം സംവിധാനം ചെയ്യുന്ന കറുപ്പൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി വീണ്ടും ലക്ഷ്മി മേനോൻ അഭിനയിക്കുന്നു എന്നായിരുന്നു വാർത്തകൾ. അണിയറപ്രവർത്തകരും വാർത്ത സ്ഥിരീകരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ കേൾക്കുന്നു ചിത്രത്തിൽ നിന്നു ലക്ഷ്മി പിന്മാറിയെന്ന്. മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനിൽ ഷൂട്ടിംഗിനിടെ ലക്ഷ്മിക്ക് പരിക്കേറ്റിരുന്നു. ആ പരിക്ക് സുഖമാകാൻ കുറച്ചധികം നാളുകൾ വേണ്ടിവരും. അതിനാലാണത്രെ നടി ചിത്രത്തിൽ നിന്നും പിന്മാറുന്നത്. ലക്ഷ്മി മേനോൻ പിന്മാറിയ സാഹചര്യത്തിൽ കറുപ്പൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായെത്തുന്നത് തന്യയാണ്. പ്രശസ്ത നടൻ രവിചന്ദറിന്റെ കൊച്ചുമകളാണ് തന്യ. ബല്ലെ വെള്ളൈയാതവേ എന്ന ചിത്രത്തിലൂടെയാണ് തന്യ സിനിമയിൽ അരങ്ങേറിയത്. ശശികുമാറിന്റെ നായികയായിരുന്നു. തന്യയുടെ രണ്ടാമത്തെ ചിത്രമാണ് കറുപ്പൻ.