ന്യൂഡല്‍ഹി: ചൈനീസ് കപ്പലിന് ഇന്ത്യന്‍ നാവിക സേന രക്ഷകരായി. വൈദ്യൂതി ചാര്‍ജ് പൂര്‍ണമായും നഷ്ടപ്പെടത്തിനെ തുടര്‍ന്നു ഉള്‍കടലില്‍ അകപ്പെട്ട ചൈനീസ് കപ്പലിനു ഐഎന്‍എസ് തെഗ് രക്ഷകരായി. ഗള്‍ഫ് ഓഫ് ഏദനില്‍ ആന്റ്ി പൈറസി പട്രോളിംഗ് നടത്തുകയായിരുന്ന ഐഎന്‍എസ് തെഗാണു അപായ സൂചന ലഭിച്ചതിനെ തുടര്‍ന്നു ചൈനീസ് കപ്പലിനു രക്ഷകരായി എത്തിയത്. സലാലയുടെ തെക്കുപടിഞ്ഞാറ് ഏകദേശം 400 കിലോമീറ്റര്‍ അകലെയാണു കപ്പല്‍ തകരാറിലായത്.
വൈദ്യൂതി ചാര്‍ജ് വീണ്ടെടുക്കുവാന്‍ സാധിക്കാത്തവിധത്തില്‍ കപ്പലിലെ ചാര്‍ജ് നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. ഐഎന്എസിന്റെ സഹായത്തോടെ കപ്പലിലെ വൈദ്യൂതി വിതരണം പുനസ്ഥാപിച്ചെന്നും കപ്പല്‍ ജീവനക്കാര്‍ക്കായി പത്തു ദിവസത്തെ വെള്ളവും ആഹാരവും നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. കൊളംബോയില്‍നിന്നു ആഫ്രിക്കയിലെ ജിബൂട്ടിയിലേക്കു പോകുകയായിരുന്നു കപ്പല്‍.