അമേരിക്കയിലെ ഫ്‌ലോറിഡയില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമായിട്ടു നാളു കുറച്ചായി. സായിപ്പുമാരുടെ പാമ്പുപിടിത്ത സേന പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പാമ്പുകളെ പിടികൂടാനോ തുരത്താനോ സാധിച്ചില്ല. നേതാക്കന്മാര്‍ പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നുള്ളതിനെ സംബന്ധിച്ചു വട്ടമേശ സമ്മേളനം വിളിച്ചു. ഒടുവില്‍ മിനിറ്റ്‌സ് ബുക്കില്‍ അവര്‍ തീരുമാനമാനമെഴുതി പാമ്പുകളെ പിടികൂടുന്നതിനായി ഇന്ത്യയിലെ തമിഴ്‌നാട്ടിലുള്ള ഇരുള വിഭാഗക്കാരെ വരുത്താം.
പെരുമ്പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ധരാണ് ഇരുള വിഭാഗക്കാര്‍. സായിപ്പുമാര്‍ പറന്നെത്തി. ഇരുള വിഭാഗത്തിലുള്ള മാസി സദൈയ്യന്‍, വടിവേല്‍ ഗോപാലന്‍ എന്നീ പാമ്പുപിടിത്തക്കാരെയും അവരോട് സംസാരിക്കുന്നതിനായി രണ്ടു തര്‍ജമക്കാരെയും കൂട്ടി തിരിച്ചു പറന്നു.
മാസിയും വടിവേലും അവരുടെ കഴിവു തെളിയിച്ചു. രണ്ടാഴ്ചകൊണ്ടു പിടിച്ചുകൊടുത്തത് 13 കൂറ്റന്‍ പെരുമ്പാമ്പുകളെ. പകച്ചുപോയി സായിപ്പുമാര്‍.
വലിയ ഗവേഷകരും പാന്പുപിടിത്തക്കാരും തോറ്റിടത്താണ് ഈ പാവം തമിഴ്‌നാട്ടുകാരുടെ നേട്ടം. എന്തായാലും മാസിയും വടിവേലും ഫെബ്രുവരി മുഴുവനും ദക്ഷിണ ഫ്‌ലോറിഡയില്‍ തങ്ങും. ഏതാണ്ട് 68,888 ഡോളറാണ് (46.84 ലക്ഷം രൂപ) ഇവര്‍ക്കായി ഫ്‌ലോറിഡയിലെ അധികാരികള്‍ ചെലവാക്കുന്നത്.