വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ഡോണണ്‍ഡ് ട്രംപിന്‍റെ വിവാദ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി ഭാഗീകമായി സ്‌റ്റേ ചെയ്തു. മുസ് ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവാണ് ഭാഗീകമായി റദ്ദാക്കിയത്. അമേരിക്കന്‍ പൗരാവകാശ സംഘടന (ACLU)നല്‍കിയ ഹര്‍ജിയിലാണ് ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതിയുടെ ഉത്തരവ് ഉണ്ടായത്. സാധുവായ വീസയുമായി അമേരിക്കയില്‍ എത്തിയവരെ തിരിച്ചയക്കരുതെന്നാണ് കോടതി ഉത്തരവ്. അഭയാര്‍ഥികളായി അംഗീകരിച്ചവര്‍ക്കും ഉത്തരവിന്‍റെ ആനുകൂല്യം ലഭിക്കും.
യുഎസില്‍ വിവിധ വിമാനത്താവളങ്ങളിലായി 100 നും 200 ഇടയില്‍ ആളുകളെയാണ് പിടികൂടി തിരിച്ചയ്ക്കാന്‍ കാത്തിരിക്കുന്നത്. ഇവര്‍ക്ക് ഉത്തരവ് വലിയ ആശ്വാസമായി. കോടതി ഉത്തരവിനെ ബോസ്റ്റണിലെ ലോഗന്‍ അന്താ രാഷ് ട്ര വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്. സിറിയയില്‍നിന്നുള്ളവര്‍ക്ക് അനിശ്ചിത കാലത്തേക്കും മറ്റ് ആറു മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുമാണ് അമേരിക്ക വീസ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അഭയാര്‍ഥികളുടെ വേഷത്തില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ അമേരിക്കയില്‍ എത്തുന്നതു തടയുകയാണു ലക്ഷ്യം.