കളമശേരി: ഇടപ്പള്ളി ടോളിലെ ഫ്‌ളാറ്റിലെ റെയ്ഡിനിടെ പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ പെട്ട രണ്ട് പേര്‍ റിമാന്‍ഡില്‍. റെയ്ഡിനിടെ 22 വയസുകാരിയെ അപാര്‍ട്ട്‌മെന്‍െറിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തി. പാല ഭരണങ്ങാനം സ്വദേശി നിമ്മി (40), ചേര്‍ത്തല സ്വദേശി കണ്ണന്‍ (36) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. നിമ്മി നടത്തിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. കണ്ണന്‍ യൂബര്‍ ടാക്‌സി െ്രെഡവറാണ്. രക്ഷപ്പെടുത്തിയ യുവതിയെ അപ്പാര്‍ട്ട്‌മെന്‍റില്‍ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്നതാണ്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ഇവരോടൊപ്പം പ്രതികളില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും ഏതാനും സിംകാര്‍ഡുകളും ഉറകളും കണ്ടെടുത്തിട്ടുണ്ട്. അമ്പതിനായിരം രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പ്രതികള്‍ വലയിലാകുമെന്ന് പോലീസ് അറിയിച്ചു.
താത്കാലികമായി വീടുകളും ഫ്‌ളാറ്റുകളും വാടകയ്ക്ക് എടുത്ത് സൗകര്യമൊരുക്കിയാണ് ഇത്തരം സംഘങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. സ്ഥിരതാമസമല്ലാത്തതിനാല്‍ സംഘങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.