പി. പ്രശാന്ത്
പേരൂര്‍ക്കട: താന്‍ രാജിവയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന കുപ്രചാരണം മാത്രമാണെന്നു ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പറഞ്ഞു. രാജിക്കാര്യമൊഴികെ മറ്റുള്ള കാര്യങ്ങളില്‍ തുറന്ന ചര്‍ച്ചയാകാം. വിദ്യാര്‍ത്ഥികളുടെ ന്യായമായ എല്ലാ ആവശ്യവും പരിഗണിക്കപ്പെടാവുന്നതാണ്. അതിനു മാറ്റമില്ല. തന്‍റെ കോളജില്‍നിന്ന് താന്‍ രാജിവച്ച് ഒഴിയണമെന്നു പറയുന്നതില്‍ എന്തു ന്യായമാണ് ഉള്ളതെന്നു ലക്ഷ്മി നായര്‍ ചോദിച്ചു.
ഏകദേശം 20 വര്‍ഷത്തിനുമുന്പാണ് സര്‍ക്കാരില്‍നിന്ന് ലോ അക്കാഡമി തങ്ങളുടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട ്. അതിനുള്ള രേഖകളും കൈവശമുണ്ട ്. രേഖകള്‍ വേണ്ടതായ സമയത്ത് ഹാജരാക്കുമെന്നും അവര്‍ രാഷ്ട്ര ദീപികയോട് പറഞ്ഞു. ലോ അക്കാഡമിയിലുള്ള അധികഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു വി.എസ് പ്രസംഗിച്ചിട്ടുപോയി. ലോ അക്കാഡമിയുടെ ഭൂമി എങ്ങനെയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നു മനസ്സിലാകുന്നില്ല. വി.എസ് രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. തന്‍റെ കുടുംബാംഗങ്ങളുമായി വി.എസിന് എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അത് ഇപ്രകാരം, എങ്ങനെയെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞിട്ടു പോകുകയല്ല ചെയ്യേണ്ടത്. ലോ അക്കാഡമിയും പരിസരവും നിലനില്‍ക്കുന്ന ഭൂമി തങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടോ, അതോ സര്‍ക്കാരിന്‍റേതാണോയെന്ന് ആദ്യം അന്വേഷിച്ച് കണ്ടെത്തണം. അല്ലാതെ വായില്‍ത്തോന്നുന്നതു പറഞ്ഞാല്‍ ജനങ്ങള്‍ക്കുകൂടി തെറ്റിദ്ധാരണയുണ്ടാകും.
വരുന്ന ഫെബ്രുവരി 13ന് നടക്കേണ്ട ിയിരുന്ന ഒരു സെമസ്റ്ററിലെ പരീക്ഷ 23ലേക്ക് മാറ്റിവയ്പിച്ചിരിക്കുകയാണ്. ഇതൊന്നും ശരിയായ രീതിയല്ല. ഇങ്ങനെയാണോ നിയമം പഠിക്കുന്ന വിദ്യാര്‍ഥികള്‍ കാണിക്കേണ്ടത്. ഭാവിയുടെ വാഗ്ദാനങ്ങളായ അവര്‍, തങ്ങള്‍ പഠിക്കുന്ന കോളജില്‍ത്തന്നെ കടന്ന് പോലീസുമായി ഏറ്റുമുട്ടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ തനിക്കു പിന്തുണയുമായി വിളിക്കുന്നുണ്ട ്. പക്ഷേ, അവര്‍ക്കു നേതാക്കളെ ഭയമാണ്. തുറന്നുപറയാന്‍ അവര്‍ തയ്യാറാകുന്നില്ല. ലോ അക്കാഡമി മാനേജ്‌മെന്‍റിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നും തങ്ങള്‍ സമരത്തിനില്ലെന്നും പറഞ്ഞ് ദിനംപ്രതി കോളുകള്‍ വരുന്നുണ്ടെന്നും ലക്ഷ്മി നായര്‍ പറയുന്നു.
സമരത്തിനു പിന്തുണയേറുന്നു.
അതേസമയം ലോ അക്കാഡമിക്കു മുന്നിലെ വിദ്യാര്‍ഥിസമരം 20ാം ദിവസത്തിലേക്കു കടന്നു. നിരാഹാര സമരം 18ാം ദിവസത്തിലേക്കും. സമരം ചെയ്യുന്ന കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകള്‍ പ്രിന്‍സിപ്പലിന്‍റെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുതന്നെയാണ്. ദിനംപ്രതി നേതാക്കളുടെ സന്ദര്‍ശനം ഇവര്‍ക്കു മാനസികമായ കരുത്തും പകരുന്നുണ്ട ്. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് രാഷ്ട്രീയസാമൂഹികസാംസ്കാരിക നേതാക്കള്‍ ഒഴുകിയെത്തിക്കൊണ്ട ിരിക്കുന്‌പോഴും അഡ്വക്കേറ്റുമാരുടെ സംഘടന അക്കാഡമിയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കാര്യമായ പിന്തുണയുമായി എത്താത്തത് പ്രാധാന്യത്തോടെ കാണേണ്ട ിയിരിക്കുന്നു. അതിനിടെ വി. മുരളീധരന്‍റെ നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. ശാരീരികമായി അവശതയുള്ളതിനാല്‍ ഇദ്ദേഹത്തെ ഇവിടെനിന്ന് അറസ്റ്റുചെയ്ത് ആശുപത്രിയിലെത്തിക്കാന്‍ പോലീസിലെ ഉന്നതങ്ങളില്‍നിന്നു ശ്രമം ഉണ്ടായേക്കും.
വിദ്യാര്‍ഥിസംഘടനകള്‍ ഇതു തടയുന്നപക്ഷം സമരം മറ്റൊരു തലത്തിലേക്ക് ചെന്നെത്താനാണു സാദ്ധ്യത. പ്രിന്‍സിപ്പലിന്‍റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥിസംഘടനകള്‍ പ്രതിഷേധവും പ്രകടനങ്ങളും മറ്റും നടത്തുന്നുണ്ട ്. ലോ അക്കാഡമി പരിസരം മുഴുവന്‍ സമരപ്പന്തലുകള്‍ കൊണ്ട ് നിറഞ്ഞിരിക്കുകയാണ്. ഇന്നും പോലീസിന്‍റെ ശക്തമായ സുരക്ഷാ വലയത്തിലാണ് ലോ അക്കാഡമി പരിസരം.
ഏതായാലും പ്രിന്‍സിപ്പലിന്‍റെ രാജിയില്‍ കുറഞ്ഞ് യാതൊരു ഒത്തുതീര്‍പ്പു വ്യവസ്ഥയുമില്ലെന്ന് വിദ്യാര്‍ഥി സംഘടനകളും തന്‍റെ രാജിയെക്കുറിച്ച് ചിന്തിക്കേണ്ട തില്ല എന്ന് ലക്ഷ്മി നായരും തീരുമാനമെടുക്കുന്‌പോള്‍ ഒരു നിയമവിദ്യാലയത്തിന്‍റെ ഭാവിയും അതിനൊപ്പം സമൂഹത്തിന് മുതല്‍ക്കൂട്ടാകേണ്ട ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ഭാവിയുമാണ് തുലാസില്‍ ആടുന്നത്.