തണ്ണിത്തോട്: പോലീസിനെ കണ്ട് നിർത്താതെ വാഹനം ഓടിച്ചുപോയ ആളെ കസ്റ്റഡിയിലെടുത്തത് സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് തണ്ണിത്തോട്ടിലാണ സംഭവം. എലിമുള്ളുംപ്ലാക്കൽ പുത്തൻ വീട്ടിൽ ഉല്ലാസ്, സുഭാഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ തണ്ണിത്തോട് പോലീസ് കോന്നിയിൽ നിന്നും തിരികെ പോകുന്ന വഴി സുഭാഷ് അലക്ഷ്യമായി കാറോടിച്ചു പോകുന്നതു കണ്ടതിനെ തുടർന്ന് പോലീസ് ഇയാള പിന്തുടർ ന്നു.
എലിമുള്ളുംപ്ലാക്കൽ പേരുവാലിയിലെ കാട്ടിലേക്ക് പോകുന്ന വഴിയിൽ സുബാഷ് വാഹനം ഓടിച്ച് കയറ്റുകയും പിന്തുടർന്നു വന്ന പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. സുബാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം പിന്നാലെ പട്രോളിംഗിനു വന്ന മറ്റൊരു പോലീസ് ജീപ്പ് സുഹൃത്ത് ഉല്ലാസ് തടഞ്ഞതിനെ തുടർ ന്നാണ് പ്രശ്നം വഷളായത്. പ്രദേശ വാസികളും സംഭവത്തിൽ ഇടപെട്ടതിനേ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഉല്ലാസിന്റെ മാതാവ് ഓമന, മകൻ അഭിജിത്ത്, ഭാര്യ അനിത എന്നിവർക്കും പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, സജി, വനിതാ പോലീസ് ഓഫീസർ സുഭദ്രാ ദേവി എന്നിവർക്കും പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഒരുവിഭാഗം നാട്ടുകാർ തണ്ണിത്തോട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കോന്നി സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ ്പ്രശ്നം പരിഹരിച്ചത്. മുൻ വൈരാഗ്യത്തേ തുടർന്നാണ് ഉല്ലാസിനെയും സുഭാഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.