കണ്ണിന്റെ വിലയും പ്രാധാന്യവും നമുക്കെല്ലാവര്‍ക്കുമറിയാം. കണ്ണിന് ക്ഷതം ഉണ്ടായാല്‍ പിന്നെ അവന്റെ ജീവിതം ഇരുളടയും. പൊടിപടലങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് കണ്ണിന് സംരക്ഷണം നല്‍കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാര്യമാണ്. ചിലപ്പോഴൊക്കെ കണ്ണില്‍ ലോഹത്തരികളും ചില്ലുപൊടികളുമൊക്കെ പോകാറുമുണ്ട്. ആ സമയം നാം അനുഭവിക്കുന്ന ബുദ്ധിമുട്ടിനുളള പരിഹാരമാണ് ആശുപത്രികള്‍. എന്നാല്‍ ഈ സന്ദര്‍ഭങ്ങളില്‍ ബോസ്നിയാക്കാര് ആദ്യം പോകുന്നത് 80കാരിയായ തങ്ങളുടെ മുത്തശി നാന ഹാവയുടെ അടുത്തേക്കാണ്.
ഈ എണ്‍പതുകാരി ഇനി എന്തുചെയ്യാനാണെന്ന് നാം ഓര്‍ക്കും. എന്നാല്‍ അങ്ങനെയല്ല, മുത്തശിയുടെ ഒരു ചെറിയ ഡോക്ടറാണ്. പ്രധാന ആയുധം നാക്കും. കണ്ണില്‍ പൊടിപടലങ്ങള്‍ പോയി ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളുടെ കണ്ണില്‍ മുത്തശി തന്റെ നാക്കുപയോഗിച്ച് പൊടിപടലങ്ങള്‍ തോണ്ടിയെടുക്കുന്ന ചികിത്സയാണ് മുത്തശി നടത്തുന്നത്. പകരം ചെറിയൊരു ഫീസും ഉണ്ടായിരിക്കും.
ഒരാളുടെ കണ്ണില്‍നിന്ന് പൊടി എടുത്തശേഷം മറ്റൊരാളിലേക്ക് പോകുന്നതിന് മുന്‍പ് നാക്ക് മദ്യം ഉപയോഗിച്ച് കഴുകി വൃത്തിയാക്കും. മറ്റൊരു സ്ത്രീയില്‍ നിന്നും പഠിച്ച ഈ വിദ്യ പ ിന്ഗാമികളെ പഠിപ്പിക്കാന്‍ പറ്റിയില്ലെന്നും തന്റെ മരണശേഷം നാക്ക് മുറിച്ചെടുത്ത് ഉപയോഗിക്കാന്‍ മക്കളോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. എന്തായാലും നക്കി രോഗം കുറയ്ക്കുന്ന മുത്തശി ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുകയാണ്.