അൽപാശ്വാസം നൽകി..! എടിഎം നിയന്ത്രണം ഭാഗികമായി നീക്കി; ഒറ്റതവണ 24,000 രൂപ പിൻവലിക്കാം

 
ന്യൂഡൽഹി: എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. എടിഎമ്മിൽനിന്നു ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിൻവലിക്കാൻ കഴിയും. ബുധനാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽവരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
എടിഎം നിയന്ത്രണം പിൻവലിച്ചെങ്കിലും ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിൽ 10,000 രൂപയാണ് ഒരാൾക്ക് ദിവസം പിൻവലിക്കാൻ പറ്റുന്നത്. നേരത്തെ 4,500, 2000 എന്നിങ്ങനെയായിരുന്നു പിൻവലിക്കാവുന്ന തുകയുടെ അളവ്.
 

Related posts