ചങ്ങനാശേരി: കെഐസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും ഓട്ടോഡ്രൈവർമാരുടെ മർദനം. ആലപ്പുഴയിൽനിന്നു പത്തനംതിട്ടയിലേക്കു പോവുകയായിരുന്ന ബസിന്റെ ഡ്രൈവർ കെ.കെ.ജോഷി, കണ്ടക്ടർ എം.ഒ.ഷാനവാസ് എന്നിവർക്കാണു മർദനമേറ്റത്.
ഇന്നു രാവിലെ ഒൻപതിന് ചങ്ങനാശേരി കഐസ്ആർടിസി സ്റ്റാൻഡിൽവച്ചാണ് സംഭവം. ബസ് ഓട്ടോയ്ക്ക് സൈഡ് നൽകിയില്ല എന്നതിനെത്തുടർന്നുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദനമേറ്റ ഡ്രൈവറെയും കണ്ടക്ടറെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്പോ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്തു. മനോജ് എന്ന ഓട്ടോ ഡ്രൈവറുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ചങ്ങനാശേരി എടിഒ പറഞ്ഞു.