കോടമഞ്ഞിന്‍ പട്ടുടുത്ത മൂന്നാര്‍ മലനിരകളില്‍ ആവേശമുണര്‍ത്തി മൂന്നാര്‍ മാരത്തണ്‍. രണ്ടര വയസുകാരി ടിയാന മുതല്‍ 64 വയസുള്ള സി.ജെ ജോസഫ് അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരത്തിലേറെ പേര്‍ മാരത്തണിന്റെ ആവേശത്തോടൊപ്പം ചേര്‍ന്നപ്പോള്‍ പ്രഥമ മൂന്നാര്‍ മാരത്തണ്‍ വന്‍ വിജയമായി. തെക്കേ ഇന്ത്യയിലെ ആദ്യ ഹൈ ആള്‍റ്റിറ്റിയൂട്ട് അള്‍ട്രാ (71 കി.മീ) മാരത്തണില്‍ ഡല്‍ഹിയില്‍ കരസേന അംഗമായ എല്‍.എല്‍ മീണ, ഫുള്‍ മാരത്തണില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി ഗോകുല്‍, ഹാഫ് മാരത്തണില്‍ എസ്.അഭിനന്ദ് എന്നിവര്‍ ജേതാക്കളായി. കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ്, സായി അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് ഡിസ്റ്റന്റ് റേസ്, ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ എന്നിവരുടെ അംഗീകാരത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഏഴു മണിക്കൂര്‍ 17 മിനിറ്റ് 18 സെക്കന്റ് കൊണ്ടാണ്, മലനിരകളിലൂടെയുള്ള ഏറ്റവും ദുര്‍ഘടമായ 71 കി.മീ ജമ്മുകാശ്മീര്‍ സ്വദേശിയായ മീണ ഫിനിഷ് ചെയ്തത്.
ഫുള്‍ മാരത്തണില്‍ ജേതാവായ തൃക്കാക്കര കെ.എം.എം കോളജിലെ മൂന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ഗോകുല്‍ നാലു മണിക്കൂര്‍ 5:32 സെക്കന്റിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. 21 കി.മീ ദൂരമുള്ള ഹാഫ് മാരത്തണില്‍ എസ്.അഭിനന്ദ് ഒരു മണിക്കൂര്‍ 2:30 സമയത്തില്‍ ഫിനിഷ് ചെയ്തു. ഫുള്‍ മാരത്തണില്‍ വി.ശിവ (4:8.23), മുഹമ്മദ് അലി (4:23.10) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എസ്.പരമദൂരൈക്കാണ് ഹാഫ് മാരത്തണില്‍ രണ്ടാം സ്ഥാനം (1:24.35). എന്‍.ദിനേശ് ആനന്ദ്് ഒരു മണിക്കൂര്‍ 28.34 സെക്കന്റ് സമയത്തില്‍ മൂന്നാമതെത്തി.
മൂന്നാര്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്, ദേവികുളം സബ്കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവര്‍ വിവിധ മാരത്തണുകള്‍ ഫഌഗ് ഓഫ് ചെയ്തു. ജേതാക്കള്‍ക്ക് രാജ്യാന്തര മാരത്തണ്‍ നിരീക്ഷക സംഘങ്ങളുടെ ഇന്റര്‍നാഷണല്‍ മെഷ്വര്‍മെന്റ് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. രാജ്യത്ത് ഏറ്റവും ഉയരത്തില്‍ നടക്കുന്ന ലഡാക്ക് മാരത്തണിന് പിന്നാലെ മൂന്നാര്‍ മാരത്തണ്‍ ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. സമുദ്രനിരപ്പില്‍ നിന്ന്് ആറായിരം അടിയിലേറെ ഉയരത്തിലാണ് മൂന്നാര്‍ അള്‍ട്രാ മാരത്തണ്‍ നടന്നത്. രാജ്യാന്തര മാരത്തണ്‍ പട്ടികയില്‍ ഇതോടെ മൂന്നാറിനും പ്രമുഖ സ്ഥാനമായി. മാരത്തണില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് കായികമേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ പരിശീലനം നല്‍കുമെന്ന് കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ് സി.ഇ.ഒ എം.സെന്തില്‍കുമാര്‍ പറഞ്ഞു.
അള്‍ട്രാ മാരത്തണില്‍ അറുപത് വയസിനു മുകളിലുള്ള രണ്ടു പേരടക്കം 13 പേരും ഫുള്‍ മാരത്തണില്‍ വിദ്യാര്‍ഥികളടക്കം 30 പേരും ഹാഫ് മാരത്തണില്‍ 150 പേരും പങ്കെടുത്തു. ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫണ്‍ റണ്‍ മാരത്തണില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അവയങ്ങള്‍ ദാനം ചെയ്ത സ്ത്രീകളടക്കം ഒട്ടേറെ പേര്‍ ഇതില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സായി, ഇന്ത്യന്‍ നേവി, കരസേന, കേരള പൊലീസ്, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, സ്‌കൂളുകള്‍, കോളജുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം കൊണ്ടും ആദ്യ മൂന്നാര്‍ മാരത്തണ്‍ ശ്രദ്ധേയമായി.ലഒട്ടേറെ വിദേശികളും മൂന്നാറിന്റെ പ്രകൃതി സവിശേഷതകളെ വെല്ലുവിളികളോടെ നേരിടാന്‍ എത്തിയിരുന്നു.