രസീല ഒരു തുറിച്ചു നോട്ടത്തിന്റെ ഇരയോ? മലയാളി ടെക്കിയുടെ മരണത്തിനു പിന്നില്‍ സെക്യൂരിറ്റിയെന്ന് പോലീസ്; മേലുദ്യോഗസ്ഥനെന്ന് ബന്ധുക്കള്‍…

rasseelaമലയാളിയും ഇന്‍ഫോസിസിലെ ജീവനക്കാരിയുമായ രസീല രാജു കൊല്ലപ്പെട്ടതിനു പിന്നിലെ ദുരൂഹതയേറുന്നു. ഇന്‍ഫോസിസിലെ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഇന്‍ചാര്‍ജായ പ്രവീണ്‍ കുല്‍ക്കര്‍ണി എന്നയാളെ സംശയമുണ്ടെന്ന് രസീലയുടെ കുടുംബം വ്യക്തമാക്കി. സ്ഥാപനത്തിലെ ഒരു മേലുദ്യോഗസ്ഥന്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്ന് രസീലയുടെ പിതാവ് രാജു വെളിപ്പെടുത്തി.

എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ കാര്യങ്ങളാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ബാക്കിപത്രമാണ് കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ്് അസി. കമ്മീഷണര്‍ വൈശാലി യാദവ് പറഞ്ഞു. സുരക്ഷാ ജീവനക്കാരനായ ബാബന്‍ സൈക്യ രസിലയെ തുറിച്ചു നോക്കിയെന്നും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. തുറിച്ചു നോട്ടം ആവര്‍ത്തിച്ചാല്‍ പരാതി നല്‍കുമെന്നും രസീല ഇയാളോടു പറഞ്ഞിരുന്നു. ഞായറാഴ്ച അവധിദിനമായിട്ടും പ്രൊജക്ട് പൂര്‍ത്തിയാക്കാനായി എത്തിയ രസീലയെ വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

എന്നാല്‍ ഈ അനുമാനം രസീലയുടെ പിതാവ് രാജു നിഷേധിച്ചു. തുറിച്ചു നോക്കിയത് ചോദ്യം ചെയ്തതിന് മകളെ കൊന്നുവെന്ന വാദം വിശ്വസനീയമല്ലെന്നാണ് രാജു പറയുന്നത്. കൊലപാതകം നടന്ന ഇന്‍ഫോസിസ് ഓഫീസ് സന്ദര്‍ശിച്ച ശേഷം നിയമനടപടികളുമായി മുന്നോട്ടു നീങ്ങാനാണ് രസീലയുടെ കുടുംബത്തിന്റെ തീരുമാനം. അതീവ സുരക്ഷയുള്ള സ്ഥാപനത്തില്‍ മൂന്നാമതൊരാളുടെ സഹായമില്ലാതെ കൊലപാതകം നടത്താന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ തറപ്പിച്ചു പറയുന്നത്. രസീലയുടെ പിതാവ് രാജു തിങ്കളാഴ്ച വൈകിട്ട് പൂനയിലെത്തി. രസീലയുടെ പിതാവ് രാജു ഇന്നലെ വൈകുന്നേരത്തോടെ പൂനെയിലെത്തി. സഹോദരന്‍ വിനോദ് കുമാര്‍, ഭാര്യാ സഹോദരന്‍ സുരേഷ് എന്നിവരും രാജുവിനൊപ്പം ഉണ്ടായിരുന്നു. പൂനെ സാസുന്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുംബൈയില്‍ നിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കും.

Related posts