സിനിമയിലും റിയാലിറ്റി ഷോയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് പ്രിയാമണി. ഇത്തരത്തിൽ റിയാലിറ്റി ഷോയിൽ ഒന്നിച്ചുണ്ടായിരുന്നവരാണ് പ്രിയയും ഗോവിന്ദ് പത്മസൂര്യയും. എന്നാൽ ഒരിക്കൽ ഇരുവരും ചേർന്നെടുത്ത സെൽഫി ഗോസിപ്പിലേക്ക് കടന്നപ്പോൾ ജിപിയുമായി അകലം പാലിച്ചിരുന്നതായി താരസുന്ദരി തുറന്നു പറയുന്നു. ഈ ചിത്രം വൈറലാകുകയും ജിപി പ്രിയാമണിയുടെ അജ്ഞാത കാമുകനാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു.
റിയാലിറ്റി ഷോയുടെ എപ്പിസോഡിൽ പരന്പരാഗത വേഷമിട്ടാണ് ഞങ്ങൾ രണ്ടുപേരും എത്തിയത്. അവിടെവച്ച് എടുത്ത ഫോട്ടോ ജിപി ട്വിറ്ററിലും ഇട്ടു. ആ ഫോട്ടോയ്ക്കൊപ്പം ജിപി ‘ദിസ് ഈസ് ഗുഡ് പിക്ചർ ’ എന്നോ മറ്റോ എഴുതി. അതിനു താഴെ ‘യാ, വി നോ വീ ലുക്ക് ഗുഡ് ’ എന്നു ഞാൻ അതിന് കമൻറ് ഇട്ടു.
ഇതിനുശേഷം വൻ ഗോസിപ്പുകളാണ് ഇതിനുപിന്നിൽ ഉണ്ടായത്. കന്നടയിലും മലയാളത്തിലുമൊക്കെ ഗോവിന്ദ് പത്മസൂര്യ എന്റെ കാമുകൻ എന്ന തരത്തിലുള്ള വാർത്തകൾ വന്നു. അമ്മയോടുവരെ ഇതിനെപ്പറ്റി ചില മാധ്യമങ്ങൾ ചോദിച്ചു. ഇത്തരം വാർത്തകൾ എനിക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഞാൻ ജി പിയുടെ സുഹൃത്താണ് എന്ന് സോഷ്യൽ മീഡിയയിൽ വിശദീകരണം നൽകി. അതും ചില ഓണ്ലൈൻ മാധ്യമങ്ങൾ വളച്ചൊടിച്ചു.
പിന്നീട് എനിക്കു മനസിലായി ഞാൻ എന്തു പറഞ്ഞാലും ഇവർ വിശ്വസിക്കില്ല എന്ന്. പ്രതികരിക്കാതിരിക്കുന്നതാണു നല്ലതെന്നാണ് പ്രിയ പറയുന്നത്. തങ്ങൾ തമ്മിലുണ്ടായ അകൽച്ചയ്ക്ക് കാരണം ഇതാണ്. എന്നാൽ പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഇപ്പോഴും അത് തുടരുന്നുവെന്നും പ്രിയാമണി പറയുന്നു.