ചോദ്യത്തിന് ഉത്തരമായി… എനിക്ക് പ്രണയവും കാമുകനുമില്ലെന്ന് കാജൽ

kajalപ​ല​പ്പോ​ഴും ന​ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട ചോ​ദ്യ​മാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്നി​ല്ലേ, പ്ര​ണ​യ​മു​ണ്ടോ എ​ന്നൊ​ക്കെ. ഇ​താ ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി കാ​ജ​ൽ അ​ഗ​ർ​വാ​ളും ഇ​ത്ത​ര​ത്തി​ലു​ള​ള ചോ​ദ്യം അ​ഭി​മു​ഖീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​ടു​ത്തി​ടെ ന​ട​ന്ന അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സു​തു​റ​ന്ന​ത്. 30 വ​യ​സാ​യി, ഇ​നി​യും വി​വാ​ഹം ക​ഴി​ക്കു​ന്നി​ല്ലേ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. എ​നി​ക്ക് നി​ങ്ങ​ൾ എ​ത്ര വ​ർ​ഷം ത​രും എ​ന്ന് മ​റു​ചോ​ദ്യം ചോ​ദി​ച്ച ശേ​ഷം കാ​ജ​ൽ പ​റ​ഞ്ഞു, ഞാ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്‍​റെ അ​ച്ഛ​നെ പ​രി​ച​യ​പ്പെ​ടു​ത്തി ത​രാം എ​ന്ന്.

ഇ​പ്പോ​ൾ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ തീ​ർ​ച്ച​യാ​യും വി​വാ​ഹം ക​ഴി​ക്കു​മെ​ന്നു​മാ​യി​രു​ന്നു താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രെ​യെ​ങ്കി​ലും പ്ര​ണ​യി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​രെ​യും പ്ര​ണ​യി​ക്കു​ന്നി​ല്ലെ​ന്നും ത​നി​ക്ക് കാ​മു​ക​ൻ ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു കാ​ജ​ലി​ന്‍​റെ മ​റു​പ​ടി.

അ​ജി​ത്തി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന കാ​ജ​ൽ ഉ​ട​ൻ ത​ന്നെ എ.​ആ​ർ മു​രു​ഗ​ദോ​സ് സം​വി​ധാ​നം ചെ​യ്ത് വി​ജ​യ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ക്കും.

Related posts