വ്യാജ വാര്‍ത്ത നല്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാന്ദ്രാ തോമസ് എന്ന പേരിലുള്ള ഒരാള്‍ക്കെതിരായ കോടികളുടെ അഴിമതിക്കേസിന്റെ വാര്‍ത്ത തന്റെ ഫോട്ടോ ഉപയോഗിച്ച് നല്‍കിയതിനെ തുടര്‍ന്നാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.
ആരു വിരുന്ന് വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്ന് പറഞ്ഞ പോലെയാണ് തന്റെ കാര്യമെന്ന് എഫ്ബി പോസ്റ്റില്‍ സാന്ദ്ര പറയുന്നു. ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രചാരം വര്‍ധിപ്പിക്കാന്‍ സിനിമാ താരങ്ങളുടെ ജീവിതം തോന്നുന്നതു പോലെയാണ് ഉപയോഗിക്കുന്നത്. ഇത് നാണംകെട്ട പരിപാടിയാണ്. സിനിമാ താരങ്ങള്‍ എത്രമാത്രം അപമാനിതരാകുന്നുവെന്ന കാര്യം ആരും ചിന്തിക്കുന്നില്ല. സിനിമാ താരങ്ങളാണെന്ന വിചാരിച്ച് ഞങ്ങള്‍ക്ക് കുടുംബവും ജീവിതവും ബന്ധങ്ങളുമില്ലെന്നാണോ എന്നും സാന്ദ്ര ചോദിക്കുന്നു.
ഏതൊരു മനുഷ്യജീവിയും അര്‍ഹിക്കുന്ന മാനുഷിക പരിഗണന തനിക്കും അവകാശപ്പെട്ടതാണെന്നും സാന്ദ്ര പറയുന്നു. നേരത്തെ ഫേസ്ബുക്കിലൂടെയും വെബ്സൈറ്റുകളിലൂടെയും തനിക്കും ദിലീപിനുമെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ കാവ്യ മാധവനും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കാവ്യ എറണാകുളം റെയ്ഞ്ച് ഐ.ജിക്ക് പരാതി നല്‍കുകയും ചെയ്തു. ദിലീപുമായുള്ള വിവാഹശേഷം ഫെയ്സ്ബുക്കില്‍ മോശം കമന്റുകള്‍ ഇടുകയും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കാവ്യയുടെ പരാതി.