കോട്ടയം: സ്ഥിരമായി വൈകി വരുന്ന തിരുവനന്തപുരം-ഷൊർ ണൂർ വേണാട് എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം യാത്രക്കാർ തടഞ്ഞിട്ടു. ഇന്നു രാവിലെ 9.30 ഓടെയാണ് സ്ത്രീകളുൾപ്പെ ടെയുള്ള യാത്രക്കാർ ട്രെയിൻ തടഞ്ഞത്. യാത്രക്കാരെല്ലാം റെയിൽവേ പാളത്തിൽ കുത്തി യിരുന്നു പ്രതിഷേധിച്ചു. കോട്ട യം റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ ട്രെയിൻ എത്തിയതിനു ശേഷം വീണ്ടും പുറപ്പെടുന്പോൾ ഒരു സംഘം ആളുകൾ ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയ ശേ ഷം പ്രതിഷേധവുമായി പാള ത്തി ൽ കയറി ഇരിക്കുകയായി രുന്നു.
ഇതോടെ റെയിൽവേ പോലീസ് സ്ഥലത്ത് സമരക്കാരുമായി സംസാരിച്ചു. ട്രെയിൻ സ്ഥിര മായി വൈകുന്നതുമൂലം തങ്ങളിൽ പലർക്കും സമയത്ത് ഒാഫീസിൽ എത്താൻ കഴിയുന്നി ല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. സംഭവസ്ഥലത്ത് സംഘഷർഷാവസ്ഥ നിലനി ന്നതോടെ കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജി ത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൂടുതൽ റെയിൽവേ സ്ഥലത്ത് എത്തിച്ചേർന്നു.
സ്ഥിരമായി ട്രെയിൻ വൈകിവരുന്നതിനെതിരേ നടപടിയെടുക്കുമെന്ന് റെയിൽവേയുടെ ഭാഗ ത്തു നിന്നും ഉറപ്പ് ലഭിച്ചാൽ മാത്രമേ ട്രെയിൻ മുന്നോട്ടെടുക്കാൻ അനുവദിക്കുകയുള്ളൂവെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. ഒടുവിൽ കോട്ടയം സ്റ്റേഷൻ മാനേജർ സ്ഥലത്തെത്തി തിരുവനന്തപുരത്തെ ഓപ്പറേഷൻ മാനേജരു മായി സംസാരിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാ ക്കാമെന്നു ഉറപ്പു നല്‍കിയതോടെയാണു പ്രതി ഷേധക്കാർ പിൻവാങ്ങിയത്. 10.45ഓടെ വേണാട് എക്സ്പ്രസ് കോട്ടയത്തു നിന്നും യാത്രതിരിച്ചു.