ആലിന്റെയും മാവിന്റെയും 100 വര്‍ഷത്തെ പ്രണയം നാളെ സഫലമാവും; ഇനി ഒരേ ആത്മാവ്

neemപൊന്‍കുന്നം: ഇവര്‍ ഒരേ മണ്ണില്‍ ഒന്നായി നില്‍ക്കാന്‍ തുടങ്ങിയിട്ട് 100 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒടുവില്‍ തലമുറകളെ പ്രചോദിപ്പിച്ച ഈ കമിതാക്കളെ ഒന്നിപ്പിക്കാന്‍ നാട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ചിറക്കടവ് ഈസ്റ്റ് വെള്ളാള മഹാസഭ സ്കൂള്‍ അങ്കണത്തിലാണ്് ഈ വേര്‍പിരിയാത്ത പ്രണയേതാക്കളായ അരയാലും തേന്മാവും മുഖത്തോടു മുഖം നോക്കി നില്‍ക്കുന്നത്. സ്കൂള്‍ അങ്കണത്തില്‍ തന്നെയാണ് വിവാഹവും. സ്കൂള്‍ അധികൃതരും വൃക്ഷസംരക്ഷണ സമിതിയുമാണ് വിവാഹത്തിന്റെ സംഘാടകര്‍. നാളെ ഉച്ചയ്ക്ക് 12.55നും 1.20നും ഇടയിലുള്ള  ശുഭമുഹൂര്‍ത്തത്തിലാണ് താലികെട്ട്. ആല്‍മരരാജാവിന്റെയും തേന്മാവ് റാണിയുടെയും വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

വനമിത്ര അവാര്‍ഡ് ജേതാവും വനംവന്യജീവി ബോര്‍ഡംഗവുമായ കെ. വിനുവാണ് വിവാഹത്തിന്റെ മുഖ്യ കാര്‍മ്മികന്‍. സ്കൂള്‍ അങ്കണമാകെ കുരുത്തോല കൊണ്ട അലങ്കരിച്ചിട്ടുമുണ്ട്. ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹത്തില്‍ നിറപറയെയും നിലവിളക്കിനെയും സാക്ഷിയാക്കിയാണ് ഇവര്‍ ദാമ്പത്യജീവിതത്തിലേക്ക കടക്കുന്നത്. നാഗസ്വരത്തിന്റെയും കുരവയുടെയും അകമ്പടിയോടെയാണ് താലികെട്ട്്. തുടര്‍ന്ന് ക്ഷണം സ്വീകരിച്ചെത്തിയ എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സദ്യയും കഴിച്ച് നവദമ്പതികളെ ആശിര്‍വദിക്കാനുള്ള അവസരവുമുണ്ട്.

എല്ലാ ചടങ്ങുകളോടും കൂടിയാണ് വിവാഹം. ഹിന്ദു ആചാരത്തില്‍ നടക്കുന്ന കല്യാണത്തില്‍ നിറപറയെയും നിലവിളക്കിലെ അഗ്‌നിയേയും സാക്ഷിയാക്കിയാണ് ദാമ്പത്തിലേക്ക് കടക്കുന്നത്. നാഗസ്വരത്തിന്റെയും കുരവയുടെയും അകമ്പടിയോടെയാണ് താലികെട്ട്.തുടര്‍ന്ന് ക്ഷണം സ്വീകരിച്ച് എത്തിയ എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. താലികെട്ടിനു ശേഷം വൃക്ഷായുര്‍വേദത്തെക്കുറിച്ച് മുഖ്യ കാര്‍മികന്‍ വിവരിക്കും.

മുഖ്യകാര്‍മ്മികന്‍ വൃക്ഷായുര്‍വേദത്തെക്കുറിച്ച് താലികെട്ടിനു ശേഷം വിശദീകരിക്കും. ഫൈക്കസ് റിലീജിയോസാ എന്നാണ് അരയാലിന്റെ ശാസ്ത്രനാമംമാന്‍ജിഫെറ ഇന്‍ഡിക്ക എന്നാണ് മാവിന്റെ ശാസ്ത്രനാമം. ഇരുവരും ഇനി ആലും മാവുമല്ല ഒരേ ആത്മാവാണ്.

Related posts