നിരാഹാര സമരത്തിലായിരുന്ന വി.മുരളീധരന്‍ രാത്രിയില്‍ കാറില്‍ കയറി പോയത് എങ്ങോട്ട്? വിശദീകരണവുമായി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് (വീഡിയോ കാണാം)

murali

തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ നിരാഹാര സമരത്തിലായിരുന്ന വി.മുരളീധരന്‍ രാത്രിയില്‍ കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനെതിരേ കെ.സുരേന്ദ്രന്‍ രംഗത്ത്. മുരളീധരന്‍ ശൗചകര്‍മത്തിന് പോയ ചിത്രങ്ങളെടുത്ത് പ്രചാരണ നടത്തേണ്ട ഗതികേടിലാണ് വിപ്ലവ പാര്‍ട്ടിയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ വിമര്‍ശിച്ചു. മുരളീധരന്‍റെ സത്യസന്ധതയുടെ ആയിരത്തിലൊന്ന് സിപിഎം നേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പി.എം.മനോജാണ് വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ്

ഏററവും മിതമായ വാക്കുപയോഗിച്ചാല്‍ പി.എം.മനോജ് നടത്തുന്നതിനെ അമേദ്യജല്‍പ്പനം എന്നാണ് പറയേണ്ടത്. ദേശാഭിമാനിയുടെ നിലവാരത്തിന് പറ്റിയ എഡിററര്‍ തന്നെ. വി. മുരളീധരന്‍റെ ഇന്‍റഗ്രിററിയുടെ ആയിരത്തിലൊന്ന് മനോജിന്‍റെ നേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ കേരളത്തിന് ഈ ഗതി വരുമായിരുന്നില്ല. ശിവദാസമേനോന്‍റെ ചോര മുഖത്തു വാരിപ്പൂശി സമരാഭാസം നടത്തിയ അഖിലേന്ത്യ പ്രസിഡന്‍റിന്‍റെ പാരന്പര്യം നിങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ലോ അക്കാദമി സമരം വല്ലാതെ നൊന്പരപ്പെടുത്തുന്നുണ്ടല്ലേ. ഇനി ഒരുപാട് വെള്ളം കുടിക്കും. മുരളീധരന്‍ ശൗചകര്‍മ്മത്തിന് പോകുന്നതിന്‍റെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലായല്ലോ വിപ്ലവ പാര്‍ട്ടിയുടെ ആസ്ഥാന ഗായകസംഘം.

Related posts