അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ സിറിയന്‍ പെണ്‍കുട്ടിയുടെ ചോദ്യങ്ങള്‍ ശ്രദ്ധേയമാവുന്നു. തങ്ങളുടെ ദുരിതങ്ങള്‍ എപ്പോഴെങ്കിലും നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ എന്ന് ട്വിറ്ററിലൂടെ ചോദിക്കുന്ന ഏഴുവയസ്സുകാരിയുടെ വീഡിയോയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയത്. ആലപ്പോയിലെ ഏഴുവയസ്സുകാരിയായ ബാന അല്‍ ആബെദ് ആണ് സിറിയയിലെ കുട്ടികളുടെയും കുടിയേറ്റക്കാരുടെയും ജീവിതം ഓര്‍മ്മിപ്പിച്ച് കൊണ്ട് ട്രംപിനോട് സംസാരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.
പ്രിയപ്പെട്ട ട്രംപ്, ഭക്ഷണമോ വെള്ളമോ ഇല്ലാതെ 24 മണിക്കൂര്‍ ജീവിക്കേണ്ട അവസ്ഥ നിങ്ങള്‍ക്കെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ, ഇല്ലെങ്കില്‍ സിറിയയിലെ കുട്ടികളെ കുറിച്ചും കുടിയേറ്റക്കാരെ കുറിച്ചും ഒന്നാലോചിച്ചു നോക്കുക എന്നു പറഞ്ഞു കൊണ്ടാണ് ബാനയുടെ വീഡിയോ ആരംഭിക്കുന്നത്. നേരത്തെ, മോശം ആളുകളില്‍ നിന്ന് അകന്നു നില്‍ക്കാനാണ് കുടിയേറ്റത്തിനു നിരോധനമേര്‍പ്പെടുത്തുന്നത് എന്ന ട്രംപിന്റെ പരാമര്‍ശത്തോട് മറുപടിയുമായും ബാന രംഗത്തെത്തിയിരുന്നു. സിറിയയല്‍ നിന്നുള്ള അഭയാര്‍ത്ഥികളെല്ലാം തീവ്രവാദികളാണോ എന്നായിരുന്നു ബാനയുടെ ചോദ്യം.
അഭയാര്‍ത്ഥികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് മോശം കാര്യമാണെന്നും, അതല്ല അത് ഗുണകരമാണെങ്കില്‍ തന്നെ മറ്റ് രാജ്യങ്ങളെ താങ്കള്‍ സമാധാന രാഷ്ട്രമാക്കിത്തരണമെന്നും ബാന ആവശ്യപ്പെടുന്നുണ്ട്. സിറിയയിലെ കുട്ടികളുടെ ദുരിതങ്ങള്‍ ട്വിറ്ററിലൂടെ അവതരിപ്പിക്കുന്ന ബാനയ്ക്ക് മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്.
my video to Trump. ” Mr @realdonaldtrump have u ever had no food & water for 24 hrs? Just think of refugees & the children of Syria.” pic.twitter.com/qbaZGp0MvB
— Bana Alabed (@AlabedBana) February 1, 2017