ക​റ​ൻ​സി പ​രി​ധി ലം​ഘി​ച്ചാ​ൽ ത​ത്തു​ല്യ തു​ക പി​ഴ

alp-rupeesന്യൂ​ഡ​ൽ​ഹി: മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ തു​ക ക​റ​ൻ​സി​യാ​യി വാ​ങ്ങി​യാ​ൽ അ​ത്ര​യും തു​ക പി​ഴ​യാ​യി ന​ൽ​കേ​ണ്ടി​വ​രും. ഏ​പ്രി​ൽ ഒ​ന്നി​ന് ഈ ​വ്യ​വ​സ്ഥ പ്രാ​ബ​ല്യ​ത്തി​ലാ​കും.പൊ​തു​ബ​ജ​റ്റി​നൊ​പ്പം ലോ​ക്സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച ധ​ന​കാ​ര്യ​ബി​ല്ലി​ൽ ആ​ണ് ഈ ​വ്യ​വ​സ്ഥ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ക​റ​ൻ​സി കൈ​മാ​റ്റം ത​ട​യു​ന്ന​ത് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ൽ 269 എ​സ്ടി വ​കു​പ്പ് ചേ​ർ​ത്തു​കൊ​ണ്ടാ​ണ്. 271 ഡി​എ (1) എ​ന്ന വ​കു​പ്പ് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു പി​ഴ​യ്ക്കു വ്യ​വ​സ്ഥ ചെ​യ്ത​ത്.

ക​ള്ള​പ്പ​ണ​ത്തി​ന്‍​റെ ഉ​ദ്ഭ​വ​വും വ്യാ​പ​ന​വും ത​ട​യു​ന്ന​തി​നു​ള്ള പ​ല ന​ട​പ​ടി​ക​ളി​ൽ ഒ​ന്നാ​ണ് മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ വി​ല​ക്കു​ന്ന​ത്. ഇ​തു​വ​ഴി ക​റ​ൻ​സി കു​റ​വു​ള്ള അ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങാം.​ഒ​രു ദി​വ​സം ഒ​രാ​ളി​ൽ​നി​ന്നോ, ഒ​രു ഇ​ട​പാ​ടി​ന്‍​റെ ഭാ​ഗ​മാ​യോ, ഒ​രു ച​ട​ങ്ങി​ന്‍​റെ​യോ സാ​ഹ​ച​ര്യ​ത്തി​ന്‍​റെ​യോ പേ​രി​ലോ മൂ​ന്നു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ക​റ​ൻ​സി​യാ​യി വാ​ങ്ങു​ന്ന​തി​നാ​ണു വി​ല​ക്ക്.

എ​ന്നാ​ൽ ഗ​വ​ൺ​മെ​ന്‍​റി​നും ബാ​ങ്കു​ക​ൾ​ക്കും പോ​സ്റ്റ് ഓ​ഫീ​സ് സേ​വിം​ഗ്സ് ബാ​ങ്കി​നും കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ൾ​ക്കും ഗ​വ​ൺ​മെ​ന്‍​റ് പ്ര​ത്യേ​ക​മാ​യി ഒ​ഴി​വാ​ക്കു​ന്ന മ​റ്റാ​ൾ​ക്കാ​ർ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കു​ന്ന​തി​ന് ഈ ​വി​ല​ക്ക് ഇ​ല്ല. അ​ക്കൗ​ണ്ട് പേ​യീ ചെ​ക്കോ ഡ്രാ​ഫ്റ്റോ ആ​യി​ട്ട് എ​ത്ര തു​ക വേ​ണ​മെ​ങ്കി​ലും ന​ൽ​കാം. ഇ​ല​ക്‌​ട്രോ​ണി​ക് ക്ലി​യ​റിം​ഗ് സി​സ്റ്റ​ത്തി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു ന​ൽ​കു​ന്ന​തി​നും പ​രി​ധി​യി​ല്ല.

ഈ ​നി​ബ​ന്ധ​ന പാ​ലി​ക്കാ​തെ പ​ണം സ്വീ​ക​രി​ക്കു​ന്ന​വ​ർ തു​ല്യ​തു​ക പി​ഴ​യ​ട​യ്ക്ക​ണം. മ​റി​ച്ച് വ്യ​ക്ത​വും മ​തി​യാ​യ​തു​മാ​യ കാ​ര​ണം​കൊ​ണ്ടാ​ണു താ​ൻ തു​ക സ്വീ​ക​രി​ച്ച​തെ​ന്നു തെ​ളി​യി​ച്ചാ​ൽ പി​ഴ ഒ​ഴി​വാ​ക്കി​ക്കി​ട്ടും. ഇ​ൻ​കം​ടാ​ക്സ് ജോ​യി​ന്‍​റ് ക​മ്മീ​ഷ​ണ​റാ​ണു പി​ഴ ചു​മ​ത്തു​ക.
ഇ​ങ്ങ​നെ വ്യ​വ​സ്ഥ വ​ച്ച​തോ​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ​യി​ൽ കൂ​ടി​യ ആ​ഭ​ര​ണ വ്യാ​പാ​ര​ത്തി​ന് ക​റ​ൻ​സി ന​ൽ​കി​യാ​ൽ ഒ​രു ശ​ത​മാ​നം നി​കു​തി സ്രോ​ത​സി​ൽ (ടി​സി​എ​സ്) പി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഉ​പേ​ക്ഷി​ക്കും.

ക​റ​ൻ​സി വി​ല​ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ

ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ ക​റ​ൻ​സി വി​ല​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മ​ല്ല ഇ​ന്ത്യ. ഫ്രാ​ൻ​സ്, ഗ്രീ​സ് തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യി​ലും ഈ ​വി​ല​ക്കു​ണ്ട്. ജ​ർ​മ​നി​യി​ലും ഇം​ഗ്ല​ണ്ടി​ലും വി​ല​ക്കി​ല്ല. ക​ള്ള​പ്പ​ണ​വും നി​കു​തി വെ​ട്ടി​പ്പും ത​ട​യു​ക​യാ​ണു ല​ക്ഷ്യ​മാ​യി പ​റ​യു​ന്ന​ത്.

ക​റ​ൻ​സി വാ​ഗ്ദാ​നം ചെ​യ്യു​ന്ന നി​യ​മ​സാ​ധു​ത​യെ നി​ഷേ​ധി​ക്കു​ന്ന​താ​ണ് വ​ലി​യ ഇ​ട​പാ​ടു​ക​ൾ​ക്കു ക​റ​ൻ​സി വി​ല​ക്കു​ന്ന​ത് എ​ന്നു വി​മ​ർ​ശ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​യ​മ​പ​ര​മാ​യ നി​കു​തി​ക​ളും ചാ​ർ​ജു​ക​ളും ന​ൽ​കു​ന്ന ഒ​രാ​ൾ​ക്കു പ​ണം ഉ​പ​യോ​ഗി​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ൽ അ​തു വി​ല​ക്കു​ന്ന​തു യു​ക്തി​യ​ല്ലെ​ന്നാ​ണ് അ​വ​ർ വാ​ദി​ക്കു​ന്ന​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടി​നു​ള്ള പ​രി​ധി (ല​ക്ഷം രൂ​പ​യി​ൽ)

ഫ്രാ​ൻ​സ് 0.72
ഗ്രീ​സ് 1.08
സ്പെ​യി​ൻ 1.81
ഇ​റ്റ​ലി 2.17
യു​എ​സ്എ 6.74
പോ​ള​ണ്ട് 10.87
സ്വി​റ്റ്സ​ർ​ല​ൻ​ഡ് 67.85
ഇ​ന്ത്യ 3.0

Related posts