പാലാ: അറ്റകുറ്റപ്പണിക്ക് മുടക്കാൻ വൻതുക വേണമെന്ന ന്യായം പറഞ്ഞ് പഞ്ചായത്ത് അധികൃതർ അവഗണിച്ചിട്ടിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി വേറിട്ട മാതൃകയാ യിരിക്കുകയാണ് കിടങ്ങൂർ ടൗണി ലെ ഓട്ടോറിക്ഷാ തൊഴിലാളികൾ.
മാസങ്ങളായി പ്രവർത്തന രഹിത മായി കിടന്ന കിടങ്ങൂർ ഹൈവേ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റാ ണ് പഞ്ചായത്ത് അവഗണിച്ചിട്ടും തൊഴിലാളികൾ സൗജന്യമായി നന്നാക്കി നൽകിയത്.
ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ സ്ഥിതി ചെയ്യുന്നതും ഏറെ തിരക്കുള്ള തുമായ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ശബരിമല സീസണു മുൻപ് നന്നാക്കണമെന്ന് നാട്ടുകാരും പോലീസും പഞ്ചായ ത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടാ യിരുന്നില്ല.
ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിന് 80,000 രൂപയോളം ചിലവു വരുമെന്നും ഇതിനായി പഞ്ചായത്തിന് ഫണ്ടില്ലെന്നുമാ യിരുന്നു വിശദീകരണം. ഇതിനെ തുടർന്നാണ് ഓട്ടോ തൊഴി ലാളികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ തകരാർ പരിഹരിച്ചത്.