പന്തളം: സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പെരുന്പുളിക്കൽ നിവാസികളൊരുക്കിയ കെണിയിൽ ആദ്യം കുടുങ്ങിയത് മോഷ്ടാക്കളെങ്കിൽ, രണ്ടാമൂഴത്തിൽ വലയിൽ വീണത് പോലീസു കാരൻ. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ മേഖലയി ലെ പോലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് നാട്ടുകാർ കുടുക്കിയത്. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. കഴിഞ്ഞ ദിവസം വിരമിച്ച ഒരു എസ്ഐയുടെ വീട്ടിൽ സൽക്കാരത്തിനു ശേഷമാണ് പോലീസുകാരൻ പെരുന്പുളിക്കൽ റൂട്ടിലേക്ക് തിരിച്ചത്.
ഗുരുമന്ദിരം കവലയ്ക്ക് സമീപമുള്ള ഇടറോഡിലൂടെ തലങ്ങും വിലങ്ങും ബൈക്കിൽ കറങ്ങിയ ഇദ്ദേഹം ഒരു വേള റോഡിൽ വീണു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ വഴിതെറ്റിയെന്ന് പറഞ്ഞ് തടിതപ്പി. ഇവിടെ നിന്ന് മടങ്ങിയ പോലീസുകാരൻ വീണ്ടും വരുമെന്ന് സൂചന ലഭിച്ച നാട്ടുകാർ സംഘടിച്ച് പതുങ്ങിയിരുന്നു. അധികം വൈകാതെ പോലീസുകാരൻ അതേ റൂട്ടിൽ മടങ്ങി യെത്തി.
വീട്ടമ്മ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ അദ്ദേഹം, വീടിന്റെ പിൻഭാഗത്തെത്തി കതകിൽ മുട്ടി. ക്ഷമകെട്ട നാട്ടുകാർ പോലീസുകാരനെ വളഞ്ഞു. ചോദ്യം ചെയ്തപ്പോൾ തർക്കവാദ മുന്നയിച്ചതോടെ ക്ഷുഭിതരായ നാട്ടുകാർ വീട്ടുമുറ്റത്തെ പ്ലാവിൽ കെട്ടിയിട്ടു. നാട്ടുകാർ ചേർന്ന് മർദിച്ചുവെന്നും പറയുന്നു. ഒടുവിലാണ്, താൻ പോലീസുകാരനാണെന്ന വെളിപ്പെടുത്തൽ. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസെത്തി സഹപ്ര വർത്തകനെ കസ്റ്റഡിയിലെടുത്തു.
നാട്ടുകാർക്കെതിരെ മൊഴി നല്കിയെങ്കിലും കേസ് വേണ്ടെന്ന് പോലീസും തീരുമാനിച്ചു. മാത്രവുമല്ല, വകുപ്പുതല ശിക്ഷാനട പടിക്ക് സ്റ്റേഷൻ ഉന്നതൻ ശുപാർശയും നല്കി. രണ്ട് വർഷം മുന്പാണ് സമാനമായ രീതിയിൽ നാട്ടുകാർ ഒരുക്കിയ കെണിയിൽ മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേർ കുടുങ്ങിയത്. അന്ന് പിടിക്കപ്പെട്ടവർക്കും മർദനമേറ്റിരുന്നു. സ്ഥലത്തെത്തിയ എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ല് തകർക്കുകയും ചെയ്തതിന് ആയിരം പേർക്ക െതിരെയാണ് പോലീസ് അന്ന് കേസെടുത്തത്. പിന്നീട്, രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് കേസ് നടപടികളിൽ നിന്ന് പോലീസ് പിൻമാറുകയുമായിരുന്നു.