രാജ്യത്തലവന്റെ കുടുംബാംഗങ്ങള്‍ ആരൊക്കെ? അവര്‍ എന്ത് ചെയ്യുന്നു? നരേന്ദ്രമോദിയുടെ കുടുംബത്തേക്കുറിച്ചറിയാം

ur6i6r

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയും  നീണ്ട പതിനാല് വര്‍ഷക്കാലം ഗുജറാത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഒരാളുടെ സഹോദരങ്ങള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനായി പെടാപ്പാട് പെടുകയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അതേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സഹോദരങ്ങളുടെ കാര്യമാണ് പറയുന്നത്. പട്ടം, കളിപ്പാട്ടങ്ങള്‍, സ്‌നാക്ക്‌സ് തുടങ്ങിയവ വിറ്റ് പോലും ഉപജീവനം കഴിയ്ക്കുന്നവരുണ്ട് അവരുടെയിടയില്‍. ഇതൊരിക്കലും നടക്കാന്‍ വഴിയില്ല എന്ന് തോന്നുന്നുണ്ടോ. എന്നാല്‍ അതാണ് പരമമായ സത്യം. നാട് നന്നാക്കുക എന്നതിലുപരിയായി സ്വന്തം പോക്കറ്റും സ്വന്തക്കാരുടെ പോക്കറ്റും വീര്‍പ്പിക്കുക എന്ന ലക്ഷ്യവുമായി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നവരില്‍ നിന്ന് വ്യത്യസ്തനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് നരേന്ദ്രമോദി, തന്റെ സഹോദരങ്ങളുടെ ജീവിതത്തിലൂടെ.

അമൃതാഭായി മോദിയാണ് ഏറ്റവും മൂത്ത സഹോദരന്‍. പ്രൈവറ്റ് കമ്പനിയില്‍ ഫിറ്ററായി ജോലി ചെയ്യുന്നു. പെന്‍ഷന്‍ ഇനത്തില്‍ ലഭിക്കുന്ന 10,000 രൂപയാണ് ഇപ്പോഴത്തെ പ്രധാന വരുമാനം. വീട്ടില്‍ ഒരു ചെറിയ കാറുണ്ടെങ്കിലും സ്‌കൂട്ടറിലാണ് ഇദ്ദേഹത്തിന്റെ യാത്രകള്‍ കൂടുതലും. നരേന്ദ്രമോദി ഒഴികെ മറ്റാരും തന്റെ കുടുംബത്തില്‍ നിന്ന് ഇതുവരെ വിമാനത്തില്‍ കയറിയിട്ടില്ലെന്നും അമൃതാഭായി പറയുന്നു. പ്രഹ്ലാഭായ് മോദി പ്രധാനമന്ത്രിയുടെ ഇളയ സഹോദരനാണ്. നാട്ടില്‍ തന്നെ കട നടത്തുന്ന ഇദ്ദേഹം സങ്കീര്‍ണ്ണമായ ജീവിതമാണ് നയിക്കുന്നത്. നീണ്ടകാലത്തെ അസുഖത്തെയും ചികിത്സ കിട്ടാത്തതിനെയും തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മകള്‍ നിഖുന്‍ജ് ബെന്‍ മരിച്ചത്. കൂടാതെ വീട്ടുചെലവുകളും സ്വന്തം ചെലവുകളും നടത്തുന്നതിനായി റ്റിയൂഷന്‍ എടുക്കുകയാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍.

നരേന്ദ്രമോദിയുടെ സഹോദരന്മാരില്‍ പങ്കജ്ഭായ് മോദിയ്ക്ക് മാത്രമാണ് സ്ഥിരജോലിയുള്ളത്. ഗുജറാത്ത് ഗവണ്‍മെന്റിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇദ്ദേഹത്തോടൊപ്പമാണ് ഇവരുടെ അമ്മയും കഴിയുന്നത്. പ്രധാനമന്ത്രിയുടെ പിതൃസഹോദര പുത്രനായ അശോക്ഭായ് മോദിയാണ് ഇവരില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇദ്ദേഹത്തിനും ഭാര്യയ്ക്കും കൂടി 10,000 രൂപയാണ് മാസവരുമാനമുള്ളത്.
കൂലിപ്പണി ചെയ്താണ് ഇവര്‍ അത് സമ്പാദിക്കുന്നതെന്നതും ശ്രദ്ധേയം. പ്രട്രോള്‍ പമ്പില്‍ അറ്റന്‍ഡറായി ജോലി ചെയ്യുകയാണ് അശോക്ഭായിയുടെ സഹോദരന്‍ ഭാരത്ഭായ് മോദി. ഇയാള്‍ക്കും ഭാര്യയ്ക്കും കൂടി ലഭിക്കുന്നതും 10,000 രൂപയാണ്. സ്വന്തമായി വീട് പോലുമില്ലാത്ത ആളാണ് നരേന്ദ്രമോദിയുടെ മറ്റൊരു പിതൃസഹോദര പുത്രനായ ചന്ദ്രകാന്ത്ഭായ് മോദി.

ഇതിനേക്കാളൊക്കെ പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്ന ആളാണ് അരവിന്ദ്ഭായ് മോദി. ആക്രി സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആളാണ് ഇദ്ദേഹം. പ്രധാനമന്ത്രിയുടെ സഹോദരിയെ വിവാഹം കഴിച്ചിരിക്കുന്നതാകട്ടെ ഒരു ബസ് കണ്ടക്ടറും. സാധാരണ രാഷ്ട്രീയക്കാര്‍ കോടികള്‍കൊണ്ട് അമ്മാനമാടുന്ന അവസരത്തിലാണ് മോദിയുടെ കുടുംബാംഗങ്ങള്‍ അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും തങ്ങളുടെ സഹോദരനുമായ നരേന്ദ്രമോദി തങ്ങളെ തിരിഞ്ഞ് നോക്കാത്തതില്‍ ഇവരാരും പരിഭവപ്പെടുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എങ്കിലും വിദേശയാത്രകള്‍ നടത്തുന്നതിനായും വേഷവിധാനങ്ങള്‍ക്കായും ചെലവഴിക്കുന്ന പണത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും കുടുംബാംഗങ്ങള്‍ക്ക് വേണ്ടിക്കൂടി ചെലവഴിക്കാമായിരുന്നു എന്നും ആക്ഷേപമു

Related posts