ഉസ്താദ് ഹോട്ടലിൽ അവതരിപ്പിച്ച ഫൈസി എന്ന കഥാപാത്രവുമായി തനിക്ക് ചെറിയ തോതിൽ ബന്ധമുണ്ടെന്ന് ദുൽഖർ പറയുന്നു. എല്ലാവിധ സൗഭാഗ്യങ്ങളുമുണ്ടായിട്ടും ഈ താരപുത്രൻ ഫുഡ് കോർട്ടിൽ ജോലി ചെയ്തിട്ടുണ്ട്. കോളജിൽ ഇല്ലാത്ത പണമുണ്ടാക്കി കുട്ടികൾ ആഡംബര ജീവിതം നയിക്കുന്പോഴും ദുൽഖർ നയിച്ചത് ഏറ്റവും ലളിതമായ ജീവിതം.
വിദേശത്തായിരുന്നു ദുൽഖറിന്റെ കോളജ് പഠനം. താൻ ലോ ബജറ്റിൽ ജീവിച്ചത് ആ കാലത്താണെന്നാണ് ദുൽഖർ പറയുന്നത്.
“”അന്നു ഡോളറിനു 4647 രുപയോളമാണ് മൂല്യം. വീട്ടിൽ നിന്നു പണം നൽകാഞ്ഞിട്ടല്ല, മറിച്ച് എനിക്ക് ചോദിക്കാനുള്ള ബുദ്ധിമുട്ടായിരു ന്നു. ദുരഭിമാനമെന്നോ മടിയെന്നോ വേണമെങ്കിൽ പറയാം’’ആരാധകരുടെ സ്വന്തം ഡിക്യു വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ ഇപ്പോൾ ഏതു ബജറ്റിലും ജീവിക്കുക വളരെ എളുപ്പമാണെന്നും ദുൽഖർ പറഞ്ഞു.