ശല്യം സഹിക്കാനാകാതെ… യുവാവിന്റെ നിരന്തര പ്രണയാഭ്യര്‍ഥന; നിരസിച്ചെങ്കിലും വിടാതെ യുവാവ്; ഒടുവില്‍ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Suicide

കോയമ്പത്തൂര്‍: യുവാവിന്‍റെ നിരന്തര പ്രണയാഭ്യര്‍ഥനയെ തുടര്‍ന്നുള്ള ശല്യം സഹിക്കാനാകാതെ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പിച്ചംപാളയം കരുണാനിധിയുടെ മകള്‍ കീര്‍ത്തന (19)യാണ് ആത്മഹത്യ ചെയ്തത്.

കോയന്പത്തൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയായ കീര്‍ത്തനയെ മുഹമ്മദ് താഹിര്‍ (22) എന്ന യുവാവ് നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടി ഇതു നിരസിച്ചെങ്കിലും ഫോണിലൂടെയും ഫേസ്ബുക്ക് വഴിയും ഇതു തുടര്‍ന്നു. ഇതിനു പുറമേ കീര്‍ത്തനയെപ്പറ്റി സുഹൃത്തുക്കളോട് മോശമായി സംസാരിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി ബാത്ത്‌റൂമില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഹമ്മദ് താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts