ബോളിവുഡ് സുന്ദരി പ്രീതിസിന്റ ബോളിവുഡ് സിനിമയിൽ തിരിച്ചെത്തുമോ? ബോളിവുഡ് പ്രേക്ഷകരുടെ ചോദ്യത്തിനു മറുപടി താരം പറഞ്ഞിരിക്കുന്നു. ബോളിവുഡ് സിനിമയിൽ ഇനി തിരിച്ചെത്തില്ലായെന്നാണ് എനിക്കു പറയാനുള്ളത്. അതേസമയം ഭർത്താവ് നിർബന്ധിച്ചാൽ താൻ സിനിമയിൽ തിരിച്ചെത്തിയേക്കുമെന്നും പ്രീതി വെളിപ്പെടുത്തി.
അമേരിക്കയിൽ ബിസിനസുകാരനായ ജെനെ ഗുഡെനഫ് ആണ് പ്രീതിയുടെ ഭർത്താവ്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും മാറിനിൽക്കുന്ന താരം ഇപ്പോൾ ഭയ്യാജി സൂപ്പർഹിറ്റ് എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തിനു മുന്പേ കരാറായ ചിത്രമാണ് ഇത്. ഈ സിനിമയ്ക്കു ശേഷം പുതിയ സിനിമയ്ക്കായി താരം ഡേറ്റ് നൽകില്ല.
ലോകത്തിലെ ഏറ്റവും പ്രയാസമുള്ള ജോലി ഗൃഹനാഥയുടേതാണെന്നും ആ ജീവിതം താനിപ്പോൾ ആസ്വദിച്ചു തുടങ്ങിയതായും താരം പറയുന്നു. 2016 ഫെബ്രുവരി 29നായിരുന്നു പ്രീതിയുടേയും ജെനെയുടെയും വിവാഹം ലോസ് ആഞ്ചലസിൽവച്ച് നടന്നത്.