ചിതലും പൂപ്പലും പിടിക്കില്ല..! മ​ര​ത്ത​ടി​യെ വെ​ല്ലുന്ന ക​യ​ർ​ത്ത​ടി​യി​ൽ ഇനി വീ​ടു നി​ർ​മി​ക്കാം; കെട്ടിനിർമാണത്തിന് പുത്ത ൻ ഉണർവും

coirആ​ല​പ്പു​ഴ: ക​യ​ർ വ്യ​വ​സാ​യ​രം​ഗ​ത്തി​നു ഉ​ണ​ർ​വു ന​ല്കി ക​യ​ർ​ത്ത​ടി​യി​ൽ നി​ർ​മി​ച്ച വീ​ടു യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ കെ​ട്ടി​ട നി​ർ​മാ​ണ​രം​ഗ​ത്തു പു​ത്ത​ൻ ഉ​ണ​ർ​വു ന​ല്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​ര​ത്തി​ൽ 370 സ്ക്വ​യ​ർ​ഫീ​റ്റ് ചു​റ്റ​ള​വി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള ക​യ​ർ​ത്ത​ടി​വീ​ടി​ന്‍​റെ  ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​ധ​ന​കാ​ര്യ ക​യ​ർ​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് നി​ർ​വ​ഹി​ക്കും.

കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും. ക​യ​ർ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍​റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൂ​ക്ഷ്മ ല​ഘു ചെ​റു​കി​ട മ​ന്ത്രാ​ല​യ​ത്തി​ന്‍​റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​യ​ർ ബോ​ർ​ഡി​ന്‍​റെ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​യ ബം​ഗ​ളു​രു​വി​ലെ സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​യ​ർ മീ​ഡി​യ എ​ന്‍​റ​ർ​പ്രൈ​സ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക നാ​ളീ​കേ​ര​ത്തി​ന്‍​റെ തൊ​ണ്ടി​ൽ​നി​ന്നു വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന ച​കി​രി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ റ​സി​നു​മാ​യി ഇ​ട​ക​ല​ർ​ത്തി ഹൈ​ഡ്രോ​ളി​ക്സ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ചു ദൃ​ഢ​പ്പെ​ടു​ത്തി​യാ​ണു ക​യ​ർ​ത്ത​ടി നി​ർ​മി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന ക​യ​ർ​ത്ത​ടി​ക്കു സാ​ധാ​ര​ണ മ​ര​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന മ​ര​ത്ത​ടി​യേ​ക്കാ​ൾ കാ​ഠി​ന്യ​മു​ണ്ട്. കൂ​ടാ​തെ ച​കി​രി​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന 45 ശ​ത​മാ​നം ലി​ഗ്നി​ൻ എ​ന്ന സ​ങ്കീ​ർ​ണ പ​ദാ​ർ​ഥം ചി​ത​ലി​ന്‍​റെ​യും പൂ​പ്പ​ലി​ന്‍​റെ​യും ആ​ക്ര​മ​ണ​ത്തെ പ്ര​തി​രോ​ധി​ച്ചു കൂ​ടു​ത​ൽ ജീ​വി​ത​ദൈ​ർ​ഘ്യം ക​യ​ർ​ത​ടി ഉ​റ​പ്പു വ​രു​ത്തു​ന്നു.

ആ​ഗോ​ള താ​പ​ന​ത്തെ ചെ​റു​ത്തു പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ചി​ല​വു കു​റ​ഞ്ഞ​തു​മാ​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ക​യ​ർ ത​ടി​യി​ൽ തീ​ർ​ത്ത് ആ​വാ​സ വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് ഇ​തി​ന്‍​റെ ല​ക്ഷ്യം.

Related posts