സ്വന്തം ലേഖകൻ
തിരുവനന്തപുരം : പുലയനാർ കോട്ടയിൽ ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിധിയിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സന്ധ്യ കഴിഞ്ഞാൽ മദ്യത്തിന്റെയും കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണു പുലയനാർകോട്ട ജംഗ്ഷൻ. നാട്ടുകാരും ജനപ്രതിനിധികളും നിരന്തരം പരാതി പറഞ്ഞിട്ടും കണ്ട ില്ലെന്നു നടിക്കുകയാണു ശ്രീകാര്യം പോലീസ്. സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥരുടെ ഉറ്റ ചങ്ങാതിമാരാണു സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽപ്പെട്ട ചിലരെന്ന് ആക്ഷേപമുണ്ട്. നാട്ടുകാർ മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിക്കാൻ അവരും തയാറായിട്ടില്ല.
ഇവിടെ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള ചില കടകളിൽ ഇരുട്ടിന്റെ മറവിൽ മദ്യകച്ചവടം നടത്തിവരുന്നതായും പരാതിയുണ്ട ്. അടുത്തിടെ ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി മദ്യപസംഘം പണം ചോദിച്ചതു ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ സിറ്റി പോലീസ് കമീഷണർ തന്നെ മെഡിക്കൽ കോളജ് സിഐയോടു വിശദീകരണം തേടിയിരുന്നു. എന്നാൽ ശ്രീകാര്യം പോലീസ് ഇക്കാര്യത്തിൽ കാണിക്കുന്ന നിസംഗതയ്ക്കെതിരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകാൻ ഒരുങ്ങുകയാണു നാട്ടുകാർ.
രാത്രിയായൽ പുലയനാർകോട്ട ജംഗ്ഷനിലൂടെയുള്ള സഞ്ചാരം പോലും ഭീതിജനകമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു അന്യസംസ്ഥാന തൊഴിലാളിയെ മദ്യപസംഘം റോഡിൽ തടഞ്ഞു നിർത്തി അയാളുടെ പേഴ്സിൽ ഉണ്ട ായിരുന്ന അറുന്നൂറു രൂപ പിടിച്ചുപറിച്ചു. പരാതിയുമായി ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ ചെന്ന അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ സ്റ്റേഷനിൽ ഉണ്ട ായിരുന്ന രണ്ട ു പോലീസുകാർ അധിക്ഷേപിച്ച് ഇറക്കി വിട്ടു. അയാളുടെ കൈവശമുണ്ട ായിരുന്ന ഒരു ടോർച്ച് സ്റ്റേഷനിലെ ഒരു പോലീസുകാരൻ തെറി വിളിച്ച ശേഷം വലിച്ചെറിയുകയും ചെയ്തു.
ദിവസവും പുലയനാർകോട്ട ജംഗ്ഷൻ വഴി തെറിവിളി കേൾക്കാതെ ഒരാൾക്കു പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. വലിയ സുരക്ഷാ സംവിധാനമുള്ള സതേണ് എയർ കമാന്റ് ഓഫീസ് സ്ഥിതി ചെയുന്ന പുലയനാർകോട്ടയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കൂടിയിട്ടും പോലീസ് അനങ്ങാത്തതു നാട്ടിൽ വലിയ പ്രതിഷേധം ഉണ്ട ാക്കിയിരിക്കുകയാണ്. പോലീസിന്റെ നിസംഗതയ്ക്കെതിരെ പരാതി നൽകാൻ നാട്ടുകാർ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ്.