ഫേസ്ബുക്ക് ഞരമ്പന്മാര്‍ മറയ്ക്ക് പുറത്ത്! അസ്ലീല ഫേസ്ബുക്ക് പേജുകള്‍ പുറത്തുകൊണ്ടുവന്ന് സൈബര്‍ വാരിയേഴ്‌സ്

imagesഫേസ്ബുക്കിലെ ഞരമ്പ് രോഗികളെ വീണ്ടും കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നു. സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച 34 ഫേസ്ബുക്ക് പേജുകളും, 25 ഫേസ്ബുക്ക് ഗ്രൂപ്പുകളുമാണ് കേരള സൈബര്‍ വാരിയേഴ്‌സ് പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. പുറത്ത് കൊണ്ട് വന്ന ഗ്രൂപ്പുകളും പേജുകളുമെല്ലാം അശ്ലീല സന്ദേശങ്ങള്‍ കൈമാറാനും ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങള്‍ പങ്ക് വെയ്ക്കാനായി രൂപീകരിച്ചതാണെന്ന് കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്‌സായിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിച്ചവരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. ഫേസ്ബുക്ക് ഞരമ്പന്മാര്‍ക്കെതിരെയാണ് നിലവില്‍ സൈബര്‍ വാരിയേഴ്‌സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലു ഹാക്കേഴ്‌സും സൈബര്‍ വാരിയേഴ്‌സും ചേര്‍ന്നൊരുക്കിയ ഹാക്കിംഗ് പണികൊടുക്കലുകള്‍ പാകിസ്താന്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ല.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിന്നിരുന്നു. എംടിയുടെ വെബ്‌സൈറ്റ് ആക്രമിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് പാകിസ്താനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്ത് പാലാരിവട്ടത്തേയ്ക്ക് വരെ ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത ചരിത്രവുമുണ്ട് ഈ ഹാക്കിംഗ് വീരന്മാര്‍ക്ക്. ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ സമൂഹത്തിന്റെ പ്രതികരണത്തിന്റെ വേദിയാക്കാനുള്ള പുത്തന്‍ ഇടപെടല്‍ ചരിത്രമാണ് മലയാളി ഹാക്കര്‍മാര്‍ സൃഷ്ടിക്കുന്നത്.

Related posts