പണ്ടേ ദുർബല, ഇപ്പം പിന്നെ..! ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര നേ​തൃ​ത്വം ദു​ർ​ബ​ല​മെ​ന്നു ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ രൂക്ഷ വി​മ​ർ​ശ​നം

DYFIകൊ​ച്ചി: ഡി​വൈ​എ​ഫ്ഐ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ൾ വേ​ണ്ട​ത്ര കാ​ര്യ​ക്ഷ​മ​മാ​കു​ന്നി​ല്ലെ​ന്നും മ​തി​യാ​യ ഇ​ട​പെ​ട​ൽ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍​റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ വി​മ​ർ​ശ​നം. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ് പ്ര​തി​നി​ധി​ക​ൾ ഇ​ത്ത​ര​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന മു​ന്നേ​റ്റം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കാ​ത്ത​ത് നേ​തൃ​ത്വ​ത്തി​ന്‍​റെ ദൗ​ർ​ബ​ല്യ​മാ​ണ്.

വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യം ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ല്ലാ​ത്ത​ത് പ​ല ഇ​ട​ങ്ങ​ളി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍​റെ പേ​രി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം പി​ന്നോ​ട്ട​ടി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. വേ​ണ്ട​ത്ര വ​നി​താ പ്രാ​തി​നി​ധ്യ​വും ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കു​ന്നി​ല്ല. ഇ​ത്ത​രം വീ​ഴ്ച​ക​ൾ ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ നേ​തൃ​ത്വ​ത്തി​ന്‍​റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണം. കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍​റെ പ്ര​വ​ർ​ത്ത​നം ദു​ർ​ബ​ല​മാ​ണെ​ന്നും അ​ത് പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ സം​ഘ​ട​ന​യ്ക്കു മു​ന്നോ​ട്ടു പോ​വു​ക കൂ​ടു​ത​ൽ വി​ഷ​മ​ക​ര​മാ​കു​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ന്ദ്ര നേ​തൃ​ത്വം ദു​ർ​ബ​ല​മാ​ണെ​ന്ന വി​മ​ർ​ശ​നം പ്ര​തി​നി​ധി​ക​ൾ ഉ​യ​ർ​ത്തി​യ​താ​യി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ എം.​ബി. രാ​ജേ​ഷ് എം​പി പി​ന്നീ​ട് പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ട​ന​ക്കു​ണ്ടാ​കു​ന്ന മു​ന്നേ​റ്റം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കാ​ത്ത​ത് വീ​ഴ്ച​യാ​ണ്. കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ളി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന് രാ​ജേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. പ​ല ദേ​ശീ​യ നേ​താ​ക്ക​ളും സം​ഘ​ട​നാ ചു​മ​ത​ല കൂ​ടി ഉ​ള്ള​വ​രാ​ണ്. താ​ൻ ത​ന്നെ പാ​ർ​ല​മെ​ന്‍​റേ​റി​യ​നാ​യ​തി​ന്‍​റെ തി​ര​ക്കു​ക​ളു​ണ്ട്.

സം​സ്ഥാ​ന ചു​മ​ത​ല​യി​ലി​ല്ലാ​ത്ത​വ​രെ ദേ​ശീ​യ നേ​തൃ​ത്വം ഏ​ൽ​പ്പി​ച്ച് സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ​ർ​ഗീ​യ ചി​ന്താ​ഗ​തി വ​ർ​ധി​ച്ചു വ​രു​ന്ന​ത് പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ്. കൂ​ടു​ത​ൽ വ​നി​ത​ക​ളെ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു വ​രും. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ട പ്ര​തി​രോ​ധ​ത്തെ​പ്പ​റ്റി സം​ഘ​ട​ന​ക്ക് വി​ശാ​ല കാ​ഴ്ച​പ്പാ​ടാ​ണു​ള്ള​ത്. ഇ​തി​നാ​യി മ​റ്റു യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി മ​ല​പ്പു​റ​ത്തെ വി.​പി. റ​ജീ​ന അ​ട​ക്ക​മു​ള്ള 30 ഓ​ളം പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭോ​യ് മു​ഖ​ർ​ജി തി​ങ്ക​ളാ​ഴ്ച സ്വ​യം വി​മ​ർ​ശ​ന​പ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​നെ മു​ൻ​നി​ർ​ത്തി​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.സം​ഘ​ട​ന​യു​ടെ സ്വ​രൂ​പ​ത്തെ ത​ന്നെ പാ​ടെ ന​വീ​ക​രി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി അ​ട​ക്ക​മു​ള്ള​വ​യും ഈ ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts