മൂന്നാര്‍: ഇടയ്ക്ക് ഓടിയൊളിച്ച ശൈത്യം വീണ്ടും മൂന്നാറിലെത്തി. കാലാവസ്ഥയില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തണുപ്പ് ഏറെക്കുറെ പിന്‍വാങ്ങുന്ന സമയത്താണ് ശക്തമായി വീണ്ടുമെത്തിയിരിക്കുന്നത്.
കഴിഞ്ഞ നാലുനാളുകളായി മൂന്നാര്‍ കൊടുംതണുപ്പിന്റെ പിടിയിലാണ്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് തണുപ്പ് ശക്തമാകുന്നതെങ്കിലും മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്ഥമായി ശൈത്യം തണുപ്പന്‍മട്ട് സ്വീകരിച്ചതോടെ ജനുവരി മധ്യത്തോടെ തണുപ്പ് പിന്‍വാങ്ങുകയായിരുന്നു.
എന്നാല്‍ ഫെബ്രുവരിയുടെ തുടക്കത്തില്‍ തണുപ്പ് മടങ്ങിയെത്തി. കഴിഞ്ഞ മൂന്നുദിവസങ്ങളായി മൂന്നാറിന്റെ സമീപപ്രദേശങ്ങളില്‍ തണുപ്പ് മൈനസ് രണ്ടു ഡിഗ്രി വരെയെത്തി. ലക്ഷ്മി, സെവന്‍മല, കന്നിമല, ചെണ്ടുവര, മാട്ടുപ്പെട്ടു തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത തണുപ്പ് അനുഭവപ്പെടുന്നത്.