കഴിഞ്ഞ കുറേവര്ഷമായി ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന പേരാണ് സണ്ണി ലിയോണ്‍. മുന്‍ പോണ്‍സ്റ്റാറിന്റെ ചൂടന്‍ വീഡിയോകള്‍ ഇന്നും നെറ്റില്‍ ഹിറ്റാണ്. ഇപ്പോള്‍ ബോളിവുഡ് സിനിമയിലേക്ക് ചുവടു മാറിയെങ്കിലും സണ്ണിയുടെ ആരാധകരുടെ എണ്ണം കൂടിയതേയുള്ളൂ.
തന്റെ കൗമാരകാലത്തെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞാണ് സണ്ണി ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഒരു ചാനലിലെ ചാറ്റ്ഷോയിലാണ് സണ്ണിയുടെ ഈ തുറന്നുപറച്ചില്‍. തന്റെ പതിനൊന്നാം വയസിലാണ് തനിക്ക് ആദ്യമായി ഒരു ആണ്കുട്ടിയില് നിന്നു ചുംബനം ലഭിക്കുന്നതെന്നു സണ്ണി പറയുന്നു. റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന സിനിമ കണ്ണുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്.
തന്നെ ഏറ്റവുമധികം ഞെട്ടിച്ച സംഭവം കാമുകനൊപ്പം കറങ്ങാന്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി അച്ഛന്റെ കണ്മുമ്പില് പെട്ടതായിരുന്നുവെന്നും സണ്ണി പറയുന്നു. അച്ഛന് തങ്ങളെ കാണുമ്പോള്‍ താന്‍ കാമുകന്റെ മടിയിലിരുന്ന് പരസ്പരം കെട്ടിപ്പുണരുകയായിരുന്നുവെന്നും സണ്ണി പറഞ്ഞു. തന്റെ കാമുകനെപ്പറ്റി സണ്ണി പറയുന്നതിങ്ങനെ ”അവനൊരു സുന്ദരനായ ബാസ്ക്കറ്റ് ബോള്‍ താരമായിരുന്നു. എനിക്ക് എന്നും പ്രേമലേഖനങ്ങള്‍ തരുമായിരുന്നു. പക്ഷെ എന്റെ മാതാപിതാക്കള്‍ക്ക് അവനെ ഇഷ്ടമല്ലായിരുന്നു.”പതിനാറാം വയസിലാണ് താന്‍ ആദ്യമായി ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും സണ്ണി വെളിപ്പെടുത്തി.
കരണ്‍ജിത് കൗര്‍ വോറ എന്ന പഞ്ചാബി പെണ്‍കുട്ടി ലോകമറിയുന്ന സണ്ണിലിയോണായത് പോണ് ഇന്‍ഡസ്ട്രിയിലൂടെയാണ്. മാതാപിതാക്കള്‍ തന്നെ മിഷിഗണില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് മാറിത്താമസിച്ചതാണ് ആദ്യമായി തന്നെ ഏറെ വിഷമിപ്പിച്ച സംഭവമെന്നും സണ്ണി പറയുന്നു.