പാമ്പിനെ ചുംബിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പാമ്പു പിടുത്തക്കാരന് ദാരുണാന്ത്യം. സോമനാഥ് മാത്രേയെന്ന മുംബൈ സ്വദേശിയായ പാമ്പുപിടുത്തക്കാരനാണ് മരിച്ചത്. ഫോട്ടോയ്ക്ക് വേണ്ടി പാമ്പിന്റെ നെറ്റിയില്‍ ചുംബിക്കാന്‍ ശ്രമിക്കവേയാണ് കടിയേറ്റത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്ത് മരിക്കുന്ന 31ാമത്തെ പാമ്പുപിടുത്തക്കാരനണ് സോമനാഥ്. നേവി മുംബൈയില്‍ കാറില്‍ കടന്നുകൂടിയ പാമ്പിനെ പിടികൂടിയ ശേഷമാണ് ഇയാള്‍ ഫോട്ടോയ്ക്കായി അതിനെ ചുംബിച്ചത്. ചുംബിക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തില്‍ തിരിഞ്ഞ മൂര്‍ഖന്‍ പാമ്പ് നെഞ്ചില്‍ കൊത്തുകയായിരുന്നു.
ഈ മാസം രണ്ടിന് നടന്ന സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന സോമനാഥ് ഇന്നാണ് മരിച്ചത്. 100 വിഷപ്പാമ്പുകളെ പിടികൂടിയിട്ടുണ്ട് ഇയാള്‍. സോമനാഥിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പുപിടുത്തക്കാര്ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.