തലശേരി: നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്ത സാക്ഷികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനുമെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ. തരുവണത്തെരു സർഗ സാംസ്കാരിക വേദി, കതിരൂർ യുവധാര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫസൽ വധക്കേസിൽ പീഡിപ്പിക്കപ്പെടുന്ന നിരപരാധികളെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കതിരൂർ സണ്‍ഡേ തീയറ്ററിൽ സംഘടിപ്പിച്ച ന്യായ വിചാരണ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാരായി രാജന്േറയും ചന്ദ്രശേഖരന്റേയും കാര്യത്തിൽ ജുഡീഷ്വറി സത്യം കണ്ടില്ലെന്നു നടക്കുകയാണോ ഭരണകൂട ഭീകരതയാണോ പോലീസിന്റെ നിഷേധാത്മക നിലപാടാണോ എന്നിങ്ങനെയുള്ള കാര്യങ്ങൾ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഓരോ കാലത്തും നീതി നിഷേധിക്കപ്പെട്ട ജീവിക്കുന്ന രക്ത സാക്ഷികളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ കണ്ണികളാണ് രാജനും ചന്ദ്രശേഖരനും. ഇവർക്ക് ഭ്രഷ്ട് കൽപ്പിച്ച് നാട്ടിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതിനെതിരെയുള്ള പ്രതിഷേധം നാട്ടിലൊന്നാകെ ഉയരണം. നീതിക്കായുള്ള ശബ്ദം കേരളമാകെ വ്യാപിക്കണം. ഇനിയും ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകാതെ പോവരുത്.
എം.ടി യെ എതിർക്കുന്ന ഒരു അജണ്ടയുടെ ഭാഗമായിട്ടാണ്. എനിക്കും എം.ടിക്കുമെതിരെ സംഘപരിവാർ ആക്രോശം ഉയർന്നപ്പോൾ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. സാംസ്കാരിക കേരളം ഒന്നടങ്കം ഒപ്പം നിന്നു. ഭയപ്പെടുത്താൻ ആരും കേരളത്തിലേക്ക് വരേണ്ടതില്ലെന്ന സന്ദേശമാണ് നാടെങ്ങും കേട്ടത്. ചലചിത്ര രംഗത്തെ ചിവരെങ്കിലും ഭയപ്പാടിൽ നിശബ്ദരായപ്പോൾ സാധാരണക്കാരുടെ ശബ്ദമാണ് ഉയർന്ന് കേട്ടത്. ഭീകരത ഭരണകൂട ഭീകരതയായി മാറുന്ന കാലമാണിത്. പുതിയൊരു ദേശീയത കൊണ്ടു വരികയാണ് ചിലരെന്നും കമൽ തുടർന്നു പറഞ്ഞു.
ജ്യോതി ടാക്കീസിന്റെ അന്‍പതാം സിനിമയുടെ പ്രദർശനവും കമൽ ഉദ്ഘാടനം ചെയ്തു. ചിത്രകാര·ാരായ എബി എൻ ജോസഫ്, സെൽവൻ മേലൂർ, ബി.ടി.കെ അശോക് എന്നിവർ ഒരുക്കിയ ദ് ഫാബ്രിക്കേറ്റഡ് എന്ന ഡ്രാമയും അരങ്ങേറി. കെ.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി ചെയർമാൻ പൊന്ന്യം ചന്ദ്രൻ, പ്രദീപ് ചൊക്ലി, ലോയേഴ്സ് യൂണിയൽ ജില്ലാ പ്രസിഡന്റ് അഡ്വ.പി.അജിത്കുമാർ,ശ്രീജിത്ത് ചോയൻ, പി.പി സനിൽ, എന്നിവർ പ്രസംഗിച്ചു.