ജയലളിതയെ വസതിയില്‍ വച്ച് ആരോ തള്ളിയിട്ടു! പോയസ് ഗാര്‍ഡനില്‍ നടന്നത് വന്‍ വാക്കുതര്‍ക്കം നടന്നു, ജയയുടെ പഴയ വിശ്വസ്തന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

new jayaതമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ജയലളിതയുടെ  മരണത്തിനു മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ആരോ ജയലളിതയെ അവിടെ വച്ച് തള്ളിയിട്ടെന്നും എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന്‍ ആരോപിച്ചു.

ഈ സമയങ്ങളില്‍ ജയലളിത കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു. ഈ പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെത്തുടര്‍ന്നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാണ്ഡ്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ ആരെയും അറിയിക്കാത്തതിലും പാണ്ഡ്യന്‍ ദുരൂഹത ആരോപിക്കുന്നു. ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ശശികലയുടെ കുടുംബാംഗങ്ങളുടെ പെരുമാറ്റവും സംശയമുണര്‍ത്തുന്നുവെന്ന് പാണ്ഡ്യന്‍ പറയുന്നു. ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായപ്പോള്‍ ശശികലയുടെയും കൂട്ടരുടെയും പെരുമാറ്റം താന്‍ നേരിട്ടു കണ്ടതാണെന്നും പാണ്ഡ്യന്‍ വ്യക്തമാക്കുന്നു. രാജാജി ഹാളില്‍ ശശികലയുടെ കുടുംബാംഗങ്ങള്‍ മൃതദേഹത്തെ വളഞ്ഞിരിക്കുന്നതു കണ്ട് തങ്ങള്‍ ഞെട്ടിപ്പോയെന്നും പാണ്ഡ്യന്‍ പറഞ്ഞു.

ജയലളിതയുടെ മരണം സംഭവിച്ച ഡിസംബര്‍ അഞ്ച് രാത്രിയില്‍ അപ്പോളോ ആശുപത്രിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരേയും പാണ്ഡ്യന്‍ ആരോപണമുന്നയിക്കുന്നുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് വിവാദങ്ങള്‍ക്ക് ജയയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മറുപടി നല്‍കി അടുത്ത ദിവസമാണ് പാണ്ഡ്യന്റെ പ്രതികരണമെന്നത് ശ്രദ്ധേയമായി. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ സ്പീക്കറുമായ പാണ്ഡ്യന്‍  പോയസ് ഗാര്‍ഡനില്‍ ജയലളിത കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നെന്നും പറഞ്ഞു.

അതേസമയം സത്യപ്രതിജ്ഞയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ശശികലയും കൂട്ടരും. എന്നാല്‍ ഗവര്‍ണര്‍ ചെന്നൈയില്‍ തിരിച്ചെത്താത്തത് അവരുടെ നീക്കങ്ങള്‍ക്ക് വിലങ്ങുതടിയായിട്ടുണ്ട്. ശശികല പദവിയല്‍ക്കുന്നതതിനേതിരേ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ വാദം ഉടന്‍ കേള്‍ക്കുമെന്നാണ് സൂചന. ശശികലയ്‌ക്കെതിരേ കോടതി പരാമര്‍ശം ഉണ്ടായേക്കുമെന്ന നിയമോപദേശത്താലാണ് ഗവര്‍ണര്‍ തമിഴ്‌നാട്ടിലേക്കെത്താന്‍ മടിക്കുന്നതെന്നാണ് വിവരം. ഈ വിഷയം സംബന്ധിച്ച് ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിന്‍റെനിയമോപദേശം തേടിയിട്ടുണ്ട്. അതിന് ലഭിക്കുന്ന മറുപടി അനുസരിച്ചായിരിക്കും ഗവര്‍ണറുടെ തീരുമാനം.

അടുത്ത ഒന്പതിന് സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പദവിയേല്‍ക്കുന്നതിനെതിരേ ഹര്‍ജി സമര്‍പ്പിച്ചതോടെ എത്രയും വേഗം അധികാരമേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ മദ്രാസ് സര്‍വ കലാശാല ശതാബ്ദി മന്ദിരത്തില്‍ നടത്തുകയായിരുന്നു. സത്യപ്രതിജിഞ അനിശ്ചിതത്വത്തിലായതോടെ അവിടെ ഉണ്ടായിരുന്ന പോലീസ് സെക്യൂരിറ്റി ഗണ്യമായി കുറച്ചിട്ടുണ്ട്. അതേസമയം ഗിണ്ടിയിലുള്ള ഗവര്‍ണറുടെ വസതിക്കുമുന്നില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

Related posts