ഇതു പുതുജീവിതം; ആധുനീക രീതിയിലുള്ള വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ സിറിയന്‍ സുന്ദരിമാര്‍ ലോകത്തിന് മുമ്പില്‍ മുഴക്കിയത് മാറ്റത്തിന്റെ കാഹളം

sir33ആധുനീക കാലത്ത് യുദ്ധത്തിന്റെയും ഭീകരാക്രമണങ്ങളുടെയും പ്രതീകമായാണ് സിറിയ ഓര്‍മിക്കപ്പെടുന്നത്. ലോകത്ത് സ്ത്രീകള്‍ ഏറ്റവുമധികം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് സിറിയ. ഈ ദുരവസ്ഥയ്ക്കിടെ വിവാഹവസ്ത്രമണിഞ്ഞെത്തിച്ച 30 സുന്ദരിമാര്‍ ലോകശ്രദ്ധ പിടിച്ചു പറ്റുകയാണ്. സിറിയയിലെ അരാജകത്വങ്ങള്‍ക്കും കടുത്ത ഇസ്ലാമിക നിയമങ്ങളുടെയും കടുംപിടിത്തത്തിനു നടുവിലൂടെ ആധുനീക രീതിയിലുള്ള വിവാഹ വസ്ത്രങ്ങളണിഞ്ഞാണ് സുന്ദരിമാര്‍ അണിനിരന്നത്. ആഭ്യന്തര കലാപം രൂക്ഷമായതിനു ശേഷം നടക്കുന്ന ആദ്യ സമൂഹ വിവാഹമാണിത്.
sir11
തിളങ്ങുന്ന വെളുത്ത ഗൗണുകളും ടിയാറകളും അണിഞ്ഞ് അതിസുന്ദരികളായിട്ടായിരുന്നു ഈ സിറിയന്‍ വധുക്കള്‍ കതിര്‍മണ്ഡപത്തിലെത്തിയത്. ഇതിനു പുറമെ ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറത്തിലുള്ള പട്ടുകച്ചയും ഇവര്‍ അണിഞ്ഞിരുന്നു. മാസങ്ങള്‍ നീണ്ടു നിന്ന ആഭ്യന്തര കലാപത്തിനു ശേഷം അസദ് ഭരണകൂടവും വിമത സേനകളും സമാധാനക്കരാറില്‍ ഒപ്പിട്ടതോടെയാണ് ഈ സമൂഹവിവാഹത്തിന് അവസരമൊരുങ്ങിയത്. സിറിയന്‍ ആര്‍മിയുടെ സഖ്യസേനാംഗങ്ങളുടെ കുടുംബങ്ങളിലെ 30 യുവതികളാണ് വിവാഹിതരാവുന്നത്. സിറിയ ടെല്‍ എന്ന മൊബൈല്‍ കമ്പനിയാണ് ഡമാസ്ക്കസിലെ ഡമാ റോസ് ഹോട്ടലില്‍ ഈ വിവാഹം സംഘടിപ്പിക്കുന്നത്.
sir4
വിവാഹത്തിന്റെ മുന്നൊരുക്കത്തിന്റെ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. സിറിയയില്‍ ഇത്തരത്തിലുള്ള കൂട്ടവിവാഹം ആദ്യത്തെ സംഭവമല്ല.2014ല്‍ സൈന്യവുമായി ബന്ധപ്പെട്ട് ഇത്തരമൊരു കൂട്ടവിവാഹം നടന്നിരുന്നു. അന്ന് 36 യുവതികളായിരുന്നു വിവാഹിതരായത്. അന്ന് അസദ് അനുകൂല സന്നദ്ധസംഘടനയായിരുന്നു വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്. പട്ടാളക്കാരും യുദ്ധത്തില്‍ ഉറ്റവരെ നഷ്ടമായവരുമെല്ലാം ചടങ്ങില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 2016ന് സിറിയ ടെല്‍ 120 ദമ്പതികളുടെ വിവാഹം ഇത്തരത്തില്‍ നടത്തിയിരുന്നു. സിറിയയില്‍ ഇത്തരത്തിലുള്ള മൂന്നാം വിവാഹമാണിത്.യുദ്ധവീരന്മാരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് കമ്പനി ഇത്തരം വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നത്.
sir22

Related posts