പരാലിസിസ് മൂലം തന്റെ ശരീരത്തിന്റെ ഇടത്തുവശത്തിനു ചലനശേഷി പൂർണമായി നഷ്ടപ്പെട്ടുവെന്നാണ് മാരിബൽ അവകാശപ്പെട്ടിരുന്നത്. ഇവർ ഹാജരാക്കിയ മെഡിക്കൽ രേഖകൾ വ്യാജമാണെന്നു തിരിച്ചറിയാതിരുന്ന അധികൃതർ വികാലാംഗക്കർക്കുള്ള മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും മാരിബലിനു അനുവദിച്ചുകൊടുത്തു. ലോകരുടെ മുന്നിൽ വീൽചെയറിൽ പ്രത്യക്ഷപ്പെട്ടിരുന്ന മാരിബൽ ഈ ഇനത്തിൽ 6,24,300 യുഎസ് ഡോളറാണ് കൈക്കലാക്കിയത്.
മാസാമാസം ഇങ്ങനെ പെൻഷൻ മേടിച്ചു സുഖമായി കഴിഞ്ഞിരുന്ന മാരിബലിനു ഒരു വലിയ പണി കിട്ടി. തന്റെ അടുത്ത സൃഹൃത്തിനൊപ്പം അവധിദിവസം ആഘോഷിക്കുന്നതിനിടയിൽ മൈക്കിൾ ജാക്സന്റെ പാട്ടുകേട്ട മാരിബൽ എല്ലാം മറന്നു പോയി. വീൽചെയറിൽ നിന്നു ചാടിയെണീറ്റ മാരിബൽ ഡാൻസോട് ഡാൻസ്. “മൂണ്‍ വാക്കും, ക്യാറ്റ് വാക്കും’ ഒക്കെ സഹിതമായിരുന്നു പ്രകടനം. എന്നാൽ സിസി ടീവി കാമറയിൽ ഈ ദൃശ്യങ്ങൾ ഭംഗിയായി പതിയുന്ന വിവരം പാവം മില്ലിഗണ്‍ അറിഞ്ഞിരുന്നില്ല.
“വികലാംഗ’ യുവതിയുടെ ഡാൻസ് ദ്യശ്യങ്ങൾ വൈറലായതോടെ സംഭവം കേസായി. ഒടുവിൽ കേസ് കോടതിയിലുമെത്തി. സർക്കാരിനെ കബളിപ്പിച്ചു പണം തട്ടിയതിനു മൂന്നു വർഷം തടവിനു മാരിബല്ലിനെ ശിക്ഷിച്ചിരിക്കുകയാണ് ടീസൈഡിലുള്ള ക്രൗണ്‍ കോടതി…
– See more at: http://www.deepika.com/viral/ViralNews.aspx?ID=1626&CID=2#sthash.2mcEieK0.dpuf