പടം എട്ടുനിലയില്‍ പൊട്ടുമെന്ന് മനസിലാക്കിയ മോഹന്‍ലാല്‍ ഇരട്ടി പ്രതിഫലം ചോദിച്ചു, എന്നിട്ടും സംവിധായകന്‍ വിട്ടില്ല, ഒടുവില്‍ സംഭവിച്ചത് ചരിത്രം!

collegeസൗഹൃദങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന താരമാണ് മോഹന്‍ലാല്‍. അതുകൊണ്ട് തന്നെ ലാലേട്ടനെ എല്ലാവര്‍ക്കും ഇഷ്ടവുമാണ്. സൗഹൃദങ്ങള്‍ നഷ്ടപ്പെടാന്‍ താല്പര്യമില്ലാത്തതിനാല്‍ പലപ്പോഴും സിനിമകളില്‍ അഭിനയിക്കാന്‍ അദ്ദേഹം തയാറാകാറുണ്ട്. ഇത്തരത്തില്‍ തിയറ്ററില്‍ ഫ്‌ളോപ്പായ ചിത്രങ്ങളുടെ ഭാഗമായ ചരിത്രം ഏറെയുണ്ട് താനും. ഇത്തരത്തിലൊരു കഥയാണ് ഇനി പറയുന്നതും.

മോഹന്‍ലാല്‍ തിരക്കുപിടിച്ച് സിനിമകളില്‍ അഭിനയിക്കുന്ന സമയം. മിസ്റ്റര്‍ ബ്രഹ്മചാരി എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തുളസിദാസ് തീരുമാനിച്ചു. കോളജ് കുമാരന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ലാലിനെ വന്നു. 2007ന്റെ അവസാനമായിരുന്നു ഇത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു, ഈ സിനിമ ഓടില്ല. എന്നാല്‍ തുളസീദാസും നിര്‍മാതാവും അങ്ങനെയങ്ങ് പോകാന്‍ തയാറായില്ല. അവര്‍ ലാലിനെ വിടാതെ പിടിച്ചു. തുളസീദാസ് പിന്തിരിയില്ലെന്ന് മനസിലായതോടെ ലാല്‍ ഒരു ഉപായം കണ്ടെത്തി. മറ്റൊന്നുമല്ല പ്രതിഫലം കൂട്ടിച്ചോദിക്കുക.

അക്കാലങ്ങളില്‍ ലാല്‍ വാങ്ങിയിരുന്ന പ്രതിഫലത്തിന്റെ ഇരട്ടിയാണ് അദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മോഹന്‍ലാലിനെ ഞെട്ടിച്ചുകൊണ്ട് ചോദിച്ച പ്രതിഫലം നല്‍കാം എന്ന് നിര്‍മാതാവ് ബിന്‍സി മാര്‍ട്ടിന്‍ സമ്മതിച്ചു. അതോടെ ലാലിന് ചിത്രത്തില്‍ അഭിനയിക്കേണ്ടിവന്നു. ലാല്‍ പ്രവചിച്ചതുപോലെ കോളജ് കുമാരന്‍ തിയറ്ററില്‍ എട്ടുനിലയില്‍ പൊട്ടി. കാന്റീന്‍ കുമാരനായി ലാല്‍ തകര്‍ത്തഭിനയിച്ചെങ്കിലും ഏച്ചുകെട്ടിയ കഥയും തിരക്കഥയും സിനിമയെ വന്‍പരാജയമാക്കി. ഈ ചിത്രത്തിന്റെ പരാജയത്തോടെ കൂടുതല്‍ സെലക്ടീവാകാന്‍ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

Related posts