എന്താണ് ഖാട്ട് ഇല..! ആഫ്രിക്കക്കാരന്‍ ഇലക്ക് കഞ്ചാവിനേക്കാൾ ലഹരി; ചവച്ച് തിന്നാലും ലഹരി; കൊച്ചിയിൽ പിടികൂടിയത് 150 കിലോ

KHAT-Lകൊ​ച്ചി: കൊ​ച്ചി​യി​ൽ വ​ൻ ല​ഹ​രി ഇ​ല വേ​ട്ട. ക​ഞ്ചാ​വി​നു സ​മാ​ന​മാ​യി ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ള​രു​ന്ന ഖാ​ട്ട് ല​ഹ​രി​ച്ചെ​ടി​യു​ടെ ഉ​ണ​ങ്ങി​യ ഇ​ല​ക​ളാ​ണ് കൊ​ച്ചി​യി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. എ​ത്യോ​പ്യ​യി​ൽ നി​ന്നാ​ണ് കോ​ടി​ക​ൾ വി​ല​വ​രു​ന്ന ഖാ​ട്ട് ഇ​ല​യു​ടെ വ​ൻ​ശേ​ഖ​രം കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്.  180 കി​ലോ​ഗ്രാ​മാ​ണു പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം സ്വ​ദേ​ശി ഗി​രീ​ഷി​നെ ക​സ്റ്റം​സി​ന്‍റെ പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റേ​റ്റ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ത​പാ​ൽ വ​കു​പ്പി​ന്‍റെ എ​റ​ണാ​കു​ളം ചി​റ്റൂ​ർ റോ​ഡി​ലു​ള്ള വി​ദേ​ശ ത​പാ​ൽ ഓ​ഫീ​സി​ൽ ഗി​രീ​ഷി​ന്‍റെ പേ​രി​ൽ എ​ത്യോ​പ്യ​യി​ൽ​നി​ന്ന് ഒ​ന്പ​ത് വ​ലി​യ കാ​ർ​ട്ടൂ​ണു​ക​ളി​ലാ​യി പാ​ർ​സ​ലെ​ത്തി​യ​ത്. വി​ത​ര​ണ​ത്തി​നാ​യി ത​പാ​ൽ​വ​കു​പ്പ് ഏ​റ്റു​വാ​ങ്ങി​യ പാ​ർ​സ​ലി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ക​സ്റ്റം​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഖാ​ട്ട് ല​ഹ​രി​ഇ​ല​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ണ​ക്കി​യ​രീ​തി​യി​ലു​ള്ള ഖാ​ട്ട് ഇ​ല കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്.

കാ​ത്തി​നോ​ണ്‍, കാ​ത്തെ​യ്ൻ തു​ട​ങ്ങി​യ രാ​സ​വ​സ്തു​ക​ൾ അ​ട​ങ്ങി​യാ​താ​ണ് ഖാ​ട്ട് ഇ​ല. ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നു  ക​സ്റ്റം​സ് സൂ​പ്ര​ണ്ട് ആ​ർ. പ്ര​താ​പ് കു​മാ​ർ പ​റ​ഞ്ഞു. ഗി​രീ​ഷി​നെ പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​റേ​റ്റ് സൂ​പ്ര​ണ്ട് പ​ത്മ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം​ചെ​യ്തു. ഗി​രീ​ഷി​ന്‍റെ ബ​ന്ധു​വും കു​വൈ​റ്റി​ൽ ജോ​ലി​ക്കാ​ര​നു​മാ​യ സ​ന്ദീ​പാ​ണ് മ​യ​ക്കു​മ​രു​ന്ന് അ​യ​ച്ച​തെ​ന്നാ​ണ് സൂ​ച​ന. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ  ഭാ​ഗ​മാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.

സൂ​പ്ര​ണ്ട് കെ. ​കൃ​ഷ്ണ​കു​മാ​ർ, എ​ക്സാ​മി​ന​ർ​മാ​രാ​യ എ.​കെ. ര​ശ്മി, സ​മീ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ശോ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഖാ​ട്ട് ഇ​ല പി​ടി​കൂ​ടി​യ​ത്. ഖാ​ട്ടി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം വി​ഷാ​ദം, ഉ​റ​ക്ക​മി​ല്ലാ​യ്മ, വ​ന്ധ്യ​ത, ആ​ക്ര​മ​ണോ​ത്സു​ക​ത, വ​യ​ർ-​വാ​യ് കാ​ൻ​സ​ർ, ദ​ഹ​ന​ക്കു​റ​വ് എ​ന്നി​വ​യ്ക്ക് ഇ​ട​യാ​ക്കും.

എ​ത്യോ​പ്യ, സൊ​മാ​ലി​യ, കെ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​മ​വി​ധേ​യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന ഖാ​ട്ട് അ​മേ​രി​ക്ക, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.  ല​ഹ​രി​ക്കാ​യി പ​ച്ച​യി​ല നേ​രി​ട്ട് ച​വ​ച്ച് ക​ഴി​ച്ചും ഉ​ണ​ങ്ങി​യ ഇ​ല ചൂ​ടു​വെ​ള്ള​ത്തി​ൽ ക​ല​ക്കി ചാ​യ പോ​ലെ​യാ​ക്കി​യു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​നോ​ദ​ത്തി​നും  ഒൗ​ഷ​ധ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഖാ​ട്ട് ക​ഞ്ചാ​വ് പോ​ലെ മ​യ​ക്കു​മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts