ലക്ഷ്മി നായരുടെ വീരകഥകള്‍ അവസാനിക്കുന്നില്ല. ലക്ഷ്മി നായര്‍ക്കെതിരേ ആരോപണവുമായി കിച്ചന് മാജിക് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി ഷാനവാസിന്റെ വീഡിയോ വൈറലാവുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പന്ത്രണ്ടു മത്സരാര്ഥികളില് ഏറ്റവും ഇളയ ആളായിരുന്നു ഷാനവാസ്. ഈ റിയാലിറ്റി ഷോ ഒരു പാചകവിദഗ്ധനെയോ പാചകവിദഗ്ധയോ കണ്ടാത്താനല്ലെന്നും ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി മാത്രമാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞതായി ഷാനവാസ് പറയുന്നു. മറ്റുള്ളവര്‍ ഷൂട്ടിംഗിനായി എട്ടു മണിയ്ക്കു തന്നെ കൈരളിയുടെ സ്റ്റുഡിയോയില്‍ എത്തും. എന്നാല്‍ ലക്ഷ്മി നായര്‍ വരുമ്പോള്‍ സമയം പന്ത്രണ്ടു മണി കഴിയും. ലോ അക്കാദമിയിലെ പ്രവൃത്തിദിവസങ്ങളില്‍ ഇവര്‍ ചാനലില്‍ പരിപാടി അവതരിപ്പിക്കാന്‍ പോകാറില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഷാനവാസ് പറയുന്നു. ഷൂട്ടിംഗ് കൂടുതലും നടക്കുന്നത് തിങ്കളും ബുധനുമാണ് ഈ ദിവസങ്ങളില്‍ പ്രവൃത്തിക്കാതിരിക്കാന്‍ ഇവരുടെ കോളജ് ചൊവ്വയിലോ ശനിയിലോ മറ്റോ ആണോ എന്നും ഷാനവാസ് വീഡിയോയില്‍ ചോദിക്കുന്നു.
ഫൈനല്‍ എക്സാം അടുത്തതിനെത്തുടര്ന്നാണ് ഷാനവാസ് റിയാലിറ്റിഷോ വിട്ടു പോകുന്നത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും പരീക്ഷാ സമയത്ത് ഷൂട്ടിംഗ് മാറ്റി വയ്ക്കാമെന്നാണ് ലക്ഷ്മി നായര്‍ ഉറപ്പു നല്‍കിയത്. എന്നാല്‍ പരീക്ഷ അടുക്കാറായെന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ലക്ഷ്മി മലക്കം മറിഞ്ഞു. പരീക്ഷ വേണമെങ്കില്‍ അരിയറായി എഴുതാം പക്ഷെ ഷൂട്ടിംഗ് മാറ്റി വയ്ക്കാനാവില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഒടുവില്‍ ഇയാള്‍ റിയാലിറ്റി ഷോയില്‍ നിന്നും വിട്ടു പോകുകയാണെന്ന് ഫോണില്‍ വിളിച്ചപ്പോഴാണ് ലക്ഷ്മി നായരുടെ തനി സ്വരൂപം വെളിച്ചത്തു വന്നത്.
വിട്ടു പോവുകയാണെങ്കില്‍ അടുത്ത എപ്പിസോഡില്‍ കൈയ്യില്‍ ബാന്‍ഡേജ് ചുറ്റി എത്തണമെന്ന് ലക്ഷ്മിയുടെ ആവശ്യം ഷാനവാസ് നിരസിക്കുകയായിരുന്നു. കാണിച്ചു തരാമെന്നു പറഞ്ഞാണ് അന്ന് ലക്ഷ്മി നായര്‍ ഫോണ്‍ കട്ട് ചെയ്തത്. ഷാനവാസ് മോശം മത്സരാര്‍ഥിയാണെന്ന് ചില പ്രേക്ഷകര്‍ പറഞ്ഞതിനെത്തുടര്‍ന്ന് അയാളെ ഒഴിവാക്കുകയായിരുന്നെന്ന് അടുത്ത എപ്പിസോഡില്‍ ലക്ഷ്മി നായര്‍ പറഞ്ഞു. എന്നാല്‍ ഇത് അസത്യമാണെന്നും അങ്ങനെയെങ്കില്‍ ആ പറഞ്ഞവരുടെ അഡ്രസ് വെളിപ്പെടുത്തണമെന്നും ഷാനവാസ് പറയുന്നു. ലോ അക്കാദമിയിലെ വിദ്യാര്‍ഥിനിയായ ഭാവനയും മത്സരിക്കാനുണ്ടായിരുന്നു. ഭാവനയാണ് ഇവരുടെ കൂടുതല്‍ കള്ളത്തരങ്ങളെക്കുറിച്ച് പറഞ്ഞു തന്നത്. ഇവര്‍ വലിയ പാചക വിദഗ്ധയാണെങ്കില് എന്തുകൊണ്ട് കൈരളിയല്ലാതെ മറ്റൊരു ചാനലില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടില്ലയെന്നു ചോദിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.