ക്രിസ്മസിന്…! വീണ്ടും ഷാജി പാപ്പനും പിള്ളേരും എത്തുന്നു

Shaji

യുവാക്കളുടെയും കുട്ടികളുടെയും ഹീറോ ആയ ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ഫേസ് ബുക്കിലൂടെ ഷാജി പാപ്പന്‍റെ ആരാധകരെ അറിയിച്ചത്.

അപ്പോള്‍ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. “ആട്2’ ഈ ക്രിസ്മസിന് തിയറ്ററുകളിലെത്തും..!! എന്നാണ് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. ആദ്യ ചിത്രത്തിന്‍റെ നിര്‍മ്ാതാക്കളായ  െ്രെഫഡേ ഫിലിം ഹൗസ് ത െ ന്നയാണ് ആട് 2 നിര്‍മിക്കുന്നത്.

Related posts