മുംബൈ: റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് വായ്പാനയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. അടിസ്ഥാന പലിശനിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപമായിരുന്നു ഇത്.
അതേസമയം, സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.9 ആയി കുറക്കുകയും ചെയ്തു. 7.1 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 7.1 ശതമാനം കണക്കാക്കിയാണ് ബജറ്റും തയറാക്കിയത്.