നി​കു​തി​വെ​ട്ടി​പ്പ്; സാ​നി​യ മി​ര്‍​സ​യ്ക്കു നോ​ട്ടീ​സ്

saniya-sഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യ്ക്ക് നി​കു​തി​വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ട്ടീ​സ്. സേ​വ​ന നി​കു​തി വി​ഭാ​ഗ​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സേ​വ​ന നി​കു​തി വെ​ട്ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സേ​വ​ന നി​കു​തി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഈ ​മാ​സം 16 ന് ​മു​ന്പ് സാ​നി​യ​യോ സാ​നി​യ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന പ്ര​തി​നി​ധി​യോ ഹാ​ജ​രാ​ക​ണ​മെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. സാ​നി​യ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ശി​ക്ഷാ ന​ട​പ​ടി​ക​ൾ‌ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts